ന്യൂദല്‍ഹി: 2009 മുതല്‍ 2011വരെ കാലഘട്ടത്തില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സം കേസുകളുടെ എണ്ണം 9232. ഇതില്‍ ശിക്ഷിക്കപ്പെട്ടത് 718 പേര് മാത്രം. ദേശീയ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ് ഈ കണക്ക്. ഈ കാലയളവില്‍ രാജ്യത്താകമാനം 68,000 പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അവയില്‍ 16,000 പേര് മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
സ്ത്രീപീഡനങ്ങള്‍ക്കെതിരെയുള്ള നിയമം എത്രമാത്രം ദുര്‍ബലമാണെന്നതിന് ഉത്തമോദാഹരണമാകുകയാണ് ഈ കണക്കുകള്‍. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. കണക്കുകള്‍ പ്രകാരം 24,206 ബലാത്സംഗേക്കേസുകളാണ് 2011ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ വിചാരണ പൂര്‍ത്തിയായി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത് 5,724 പേര്‍ക്ക് മാത്രമാണ്.
2010 ലാകട്ടെ 22,172 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 5,316 പേര് ശിക്ഷിക്കപ്പെട്ടു. മധ്യപ്രദേശില്‍ നിന്നാണ് ഏറ്റവുമധികം കേസുകള്‍ 2011 ല്‍ റിപ്പോര്‍ട്ട് ചെയ്തത്.9,539 കേസുകളില്‍ വിചാരണ പൂര്‍ത്തിയായപ്പോള്‍ കുറ്റക്കാര്‍ വെറും 2,986 പേര് മാത്രം. പശ്ചിമബംഗാളിലെ 7010 കേസുകളില്‍ 381 പേര് മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
ഉത്തര്‍പ്രദേശില്‍ 5364ഉം, അസാമില്‍ 5052 കേസുകളും രജിസ്റ്റര്‍ ചെയ്തു. ശിക്ഷ ലഭിച്ചത് യഥാക്രമം 3816ഉം 517ഉം പേര്‍ക്ക്. കേസില്‍ മതിയായ തെളിവുകള്‍ കണ്ടെത്തുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെടുന്നതാണ് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നത്. പലപ്പോഴും പോലീസ് അന്വേഷണവും നേരായ രീതിയില്‍ നടക്കാറില്ല എന്നതും കേസിനെ തളര്‍ത്തുന്നു. കേന്ദ്രആഭ്യന്തരമന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരും കേസ് പരാജയപ്പെടാന്‍ മുഖ്യകാരണമായി ചൂണ്ടിക്കാണിക്കുന്നത് ഇത് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: