ചെന്നൈ: ഐപിഎല്ലിന്റെ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20) ആറാം എഡിഷനിലേക്കുള്ള താരലേലം ഇന്ന് ചെന്നൈയില്‍ നടക്കും. ഏഴ് ഇന്ത്യക്കാരടക്കം 101 താരങ്ങള്‍ ലേലപ്പട്ടികയിലുണ്ട്. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവടങ്ങളിലുള്ളവരാണ് താരങ്ങളിലേറെയും. പാക്കിസ്ഥാന്റെ കളിക്കാരെ ഇത്തവണയും പരിഗണിച്ചിട്ടില്ല.
നാലു ലക്ഷം യുഎസ് ഡോളര്‍ വിലയുള്ള, ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്, ടെസ്റ്റ് -ഏകദിന ടീം ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക് എന്നിവരാണ് ഏറ്റവും കൂടിയ അടിസ്ഥാന വിലയുള്ള താരങ്ങള്‍.
2008ലെ പ്രഥമ ഐപിഎല്ലില്‍ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി കളിച്ച പോണ്ടിങ്ങിനെ 2010ല്‍ ടീം കൈയൊഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം പൂനെ വാരിയേഴ്സിനുവേണ്ടിയായിരുന്നു ക്ലാര്‍ക്ക് ബാറ്റേന്തിയത്.
ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ യൊഹാന്‍ ബോത്ത (3ലക്ഷം ഡോളര്‍), ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ മാറ്റ് പ്രിയോര്‍ (2 ലക്ഷം ഡോളര്‍) എന്നിവരും മുന്തിയ അടിസ്ഥാന മൂല്യംനേടി. ആര്.പി. സിങ്, അഭിഷേക് നായര്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന് രവി ബൊപ്പാര എന്നിവരുടെ അടിസ്ഥാന വില ഒരു ലക്ഷം ഡോളറാണ്. രഞ്ജി ട്രോഫിയില്‍ മുംബൈയെ കിരീടത്തിലേക്കു നയിച്ച വസീം ജാഫറും ലേലപ്പട്ടികയിലുണ്ട്.
50000 ഡോളറാണ് ജാഫറിന്റെ അടിസ്ഥാന വില. പേസര്‍ മാരായ സുദീപ് ത്യാഗി, ജയദേവ് ഉനാത്കത്, പങ്കജ് സിങ്,
മന്‍പ്രീത് ഗോണി എന്നിവരും ലേലച്ചന്തയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. അയര്‍ലന്‍ഡ് കെവിന് ഒബ്രിയന്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഏക സാന്നിധ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: