കണ്ണൂര്‍: എന്‍.എസ്.എസിന്റെ വിമര്‍ശനങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയം അറിയില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. വിമര്‍ശനങ്ങള്‍ക്കു മറുപടി പറയേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. സര്‍ക്കാരുകള്‍ നിലനില്ക്കാന് ചില സമവാക്യങ്ങള്‍ ആവശ്യമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഭരണ കാര്യ ഉത്തരവാദിത്വം നന്നായി നിറവേറ്റി പോകുന്ന നല്ലൊരു ടീമാണ് കേരളം ഭരിക്കുന്നത്. ആ ഭരണം മുന്നോട്ടു പോകാന്‍ വിഷമങ്ങളില്ലാത്ത സാഹചര്യമാണ് എല്ലാ ആളുകളും ഉണ്ടാക്കേണ്ടത്. എല്ലാവരോടും ബഹുമാനത്തോടെയും സ്നേഹത്തോടെയും കൂടി മുന്നോട്ടു പോകുക എന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയം.
എന്നാല്‍ കേരളത്തില്‍ ഭരണം നിലനില്ക്കണമെങ്കില് എല്ലാവരും തമ്മിലുള്ള സമവാക്യം വളരെ കറക്ടായി പോകണമെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: