ആര്‍എസ്എസും ബിജെപിയുമാണ് സംഝോത എക്സ്പ്രസ്, മെക്കമസ്ജിദ്, മലേഗാവ് സ്ഫോടനങ്ങള്‍ക്ക് പിന്നിലുള്ളത്. ആര്‍എസ്എസ്, ബിജെപി ട്രെയിനിംഗ് ക്യാമ്പുകള്‍ ഭീകരവാദം വളര്‍ത്തുകയാണ്. 2013 ജനുവരി 20 രാജസ്ഥാനിലെ ജയ്പ്പൂരില്‍ വെച്ച് നടന്ന എഐസിസി സമ്മേളനത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ‘രോഷാകുലനായി’ പറഞ്ഞ വാക്കുകളാണിത്.
വേണ്ടപ്പെട്ടവര്‍ക്ക് സംഗതി നന്നേ ബോധിച്ചു. കൊടുംഭീകരനായ ലഷ്ക്കറെ തൊയ്ബ പാക്കിസ്ഥാന് മുഖ്യന്റെ ആവശ്യം ചൂടോടുകൂടിത്തന്നെ പത്രങ്ങളായ പത്രങ്ങളെല്ലാം മുന്‍പേജില്‍ അച്ചടിച്ചു. ‘ആര്‍എസ്എസിനെ ഇന്ത്യയില്‍ നിരോധിക്കണമെന്ന്’
ക്വാസ്മാനി ആരിഫ് എന്നൊരുഭീകരനുണ്ട്. ഉത്തരവാദിത്വം ലഷ്ക്കറെ തൊയ്ബയുടെ ബന്ധങ്ങള്‍ വിപുലീകരിക്കുക, പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക എന്നിവയൊക്കെയാണ്. ഈ സംഘടനകളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് പാക്കിസ്ഥാനിലെ കറാച്ചി കേന്ദ്രമാക്കി ഒളിപ്രവര്‍ത്തനം നടത്തുന്ന ദാവൂദ് ഇബ്രാഹിം ആണ്.
ക്വാസ്മാനി ആരിഫിന്റെ ലഷ്ക്കറെ തൊയ്ബയ്ക്കും അല്‍ഖ്വയ്ദയ്ക്കും 2008 ലെ മുംബൈ സ്ഫോടനങ്ങളുടെ മുഖ്യസൂത്രധാരകന്മാരിലൊരാളായ ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ മൂന്നാം ഭാര്യയായ ഫെയ്സ ഔതാല്ഹയ്ക്കും സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ(സിമി)യ്ക്കും സംഝോത എക്സ്പ്രസ് സ്ഫോടനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വിവിധ ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കുണ്ടത്രെ.
സിമിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ സഫ്ദര്നഗോറിയുടെ സഹോദരന് കമൃദ്ദീന് തഗോറിയ്ക്കും സിമി അംഗങ്ങളായ എതേസ്താം സിദ്വിഖിയ്ക്കും നസീറിനും സംഝോത സ്ഫോടനത്തില്‍ പങ്കുള്ളതായി 2007 ഏപ്രിലില്‍ ബാംഗ്ലൂരില്‍ വച്ചു നടന്ന നുണ പരിശോധനയില്‍ തെളിഞ്ഞിരുന്നു.
പാക്കിസ്ഥാനിലെ വിവിധ ഭീകരസംഘടനകള്‍ക്കും ഇന്ത്യയിലെ ഇസ്ലാം ഭീകരസംഘടനകള്‍ക്കും ഇന്ത്യയില്‍ നടന്ന വിവിധ സ്ഫോടനങ്ങളിലും ഭീകരപ്രവര്ത്തനങ്ങളിലുമുള്ള പങ്ക് ആദ്യമായി പുറത്തുകൊണ്ടുവന്നത് യുണൈറ്റഡ് നേഷന്‍സ് സെക്യൂരിറ്റി കൗണ്‍സില്‍ (യുഎന്‍എസ്സി-തീയതി 29.06.2009) യുണൈറ്റഡ് സ്റ്റേറ്റ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് (2009, ജൂലായ് 1) എന്നീ ഏജന്‍സികളാണ്. ഇതിനെത്തുടര്‍ന്ന് യുഎന്നും അമേരിക്കയും ലഷ്ക്കറെ തൊയ്ബ, അല്‍ഖ്വയ്ദ എന്നീ സംഘടനകള്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് പാക്കിസ്ഥാനിലെ ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് പാക്കിസ്ഥാനിലെ ഭീകര സംഘടനകള്‍ക്ക് സംഝോത ഉള്‍പ്പെടെയുള്ള സ്ഫോടനങ്ങളില്‍ പങ്കുള്ളതായി സമ്മതിച്ചു. അതിനിടയില്‍ തട്ടിവിട്ട വിഷം പുരട്ടിയ കണ്ടെത്തലാണ് ‘കേണല്‍ പുരോഹിതിന്റെ പാക്കിസ്ഥാന് ഭീകരരുമായും സംജോത സ്ഫോടനങ്ങളുമായും ഉള്ള ബന്ധം.’
ഇത് കേട്ടപാതി കേള്‍ക്കാത്ത പാതി ഭാരതത്തിലെ മുസ്ലീം ന്യൂനപക്ഷ വോട്ടുബാങ്ക് അരക്കിട്ടുറപ്പിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് ‘ഹൈന്ദവ ഭീകരത’യെന്ന പുതിയൊരു തിരക്കഥ രചിക്കുകയായിരുന്നു.
യഥാര്‍ത്ഥത്തില്‍ ആരാണ് ലഫ്.കേണല്‍ എസ്.പി.പുരോഹിത്? ഇദ്ദേഹം ഇന്ത്യയിലെ മിലിറ്ററി ഇന്റലിജന്‍സ് ഓഫീസറായിരുന്നു. സിമി, ഐഎസ്ഐ തുടങ്ങിയ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ‘സെന്‍സിറ്റീവായ’വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഇദ്ദേഹമാണ് 2005 ല്‍ എറ്റിഎസ് ഓഫീസേഴ്സിനുവേണ്ടി ഭീകര നുഴഞ്ഞുകയറ്റം ഫലപ്രദമായി തടയുന്നതെങ്ങിനെ എന്ന വിഷയത്തില്‍ ക്ലാസുകളെടുത്തത്. പകല്‍ ഭാരതത്തിനുവേണ്ടിയും രാത്രി പാക്കിസ്ഥാനുവേണ്ടിയും പ്രവര്‍ത്തിക്കുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ ഇദ്ദേഹം വേണ്ടപ്പെട്ടവരെ അറിയിച്ചിരുന്നത്രെ. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിന് പൊതുവേയും പാക്കിസ്ഥാന് പ്രത്യേകിച്ചും ലഫ്.കേണല്‍ എസ്.പി.പുരോഹിത് കണ്ണിലെ കരടായതും കള്ളക്കേസുണ്ടാക്കി അദ്ദേഹത്തെ ജയിലിലടച്ചതും എന്നാണ് കേള്‍ക്കുന്നത്.
ന്യൂനപക്ഷ വോട്ടുബാങ്കിനുവേണ്ടിയും സ്വന്തം ചെയ്തികളെ മൂടിവയ്ക്കുന്നതിനും വേണ്ടി ‘ഹിന്ദുത്വ ഭീകരവാദം’ എന്ന പ്രചാരണം ഏറ്റുപിടിച്ച കേന്ദ്രസര്‍ക്കാര്‍ എത്ര പെട്ടെന്നാണ് അന്താരാഷ്ട്ര ഏജന്‍സികളുടെ കണ്ടെത്തലുകളെ തള്ളിക്കളഞ്ഞതെന്നോര്‍ക്കുക. ആര്‍എസ്എസിനു നേരെ കേന്ദ്ര ആഭ്യന്തരമന്ത്രി ആരോപണം ഉന്നയിച്ചപ്പോള്‍ ആഹ്ലാദിച്ചതാരാണ്? ഒന്നാലോചിച്ചു നോക്കൂ.
താഴെ വിവരിക്കുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചു വായിക്കുക.
‘മാലേഗാവ് സ്ഫോടനങ്ങള്ക്കുവേണ്ടി ആര്‍ഡിഎക്സ് ഉപയോഗിച്ച കേണല്‍ പുരോഹിത് ആണ് സംഝോത എക്സ്പ്രസ് സ്ഫോടനങ്ങള്ക്കുവേണ്ടി ആര്‍ഡിഎക്സ് വിതരണം ചെയ്തത്. (മഹാരാഷ്ട്ര ആന്റ് ടെറര്‍ സ്ക്വാഡ് (എടിഎസ്) മേധാവി).
-ഇന്ത്യന്‍ എക്സ്പ്രസ് ദിനപ്പത്രം 15.11.2008
‘ആര്‍ഡി എക്സ്’ അല്ല പൊട്ടാസ്യം ക്ലോറേറ്റും സള്‍ഫറുമാണ് സ്ഫോടനങ്ങളില്‍ ഉപയോഗിച്ചത്-മഹാരാഷ്ട്ര എടിഎസ് തലവന്‍’.
(17.11.2009 ഇന്ത്യാ ടുഡേ വാര്‍ത്ത)
‘മഹാരാഷ്ട്ര എടിഎസ് മേധാവി കേണല്‍ പുരോഹിതിന്റെ സ്ഫോടന ബന്ധം നിഷേധിച്ചു. (ദ ഹിന്ദു-19.11.2008)
മഹാരാഷ്ട്രയിലെ എടിഎസ് മേധാവി ഹിന്ദുഭീകരവാദത്തിന്റെ പേര് പറഞ്ഞ് ലെഫ്.കേണല്‍ പുരോഹിതിനെ സംഝോത സ്ഫോടനത്തില്‍ കുടുക്കാന്‍ ശ്രമിച്ചതെന്തിനാണ്? എന്തുകൊണ്ടാണ് അന്താരാഷ്ട്ര ഏജന്‍സികളുടെ കണ്ടെത്തലുകളെയും മുന്നറിയിപ്പുകളെയും ഇന്ത്യാ ഗവണ്മെന്റും മഹാരാഷ്ട്ര എടിഎസ് മേധാവിയും നിരാകരിച്ചത്? മഹാരാഷ്ട്ര എടിഎസിന്റേയും കേന്ദ്രഗവണ്മെന്റിന്റേയും ഭീകരബന്ധങ്ങളല്ലേ ഇതൊക്കെ വെളിവാക്കുന്നത്? എല്‍ടിടിഇയേയും ദിന്ദ്രന് വാലെയെയും വളര്‍ത്തിയ കോണ്‍ഗ്രസിന്റെ അതേ കരങ്ങള്‍ ഇസ്ലാമിക ഭീകരതയെ പാലൂട്ടി വളര്‍ത്തുകയല്ലേ? വായനക്കാര്‍ ചിന്തിക്കുക. ഗുണനിലവാരം കുറഞ്ഞ ആയുധങ്ങളേന്തിയ ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷണസേനയും പട്ടാളവും ഇനിയും കടന്നാക്രമിക്കപ്പെടാം. തലവെട്ടിയെടുത്തും ശരീരം തുണ്ടം തുണ്ടമാക്കിയതിനും ശേഷം സമാധാനം നിലനിര്‍ത്തണമെന്ന് സോണിയയും മന്മോഹനും ഇനിയും ജനങ്ങളോടഭ്യര്ത്ഥിക്കും. നക്സലുകള്‍ സിആര്‍പിഎഫ് ഭടന്മാരെ ഇനിയും കൊന്നൊടുക്കും, കുഴിബോംബുകള്‍ വച്ച് തകര്‍ക്കും, ജവാന്മാരുടെ മൃതശരീരങ്ങള്‍ കീറി ടൈംബോംബ് വെച്ച് പൊട്ടിച്ച് വികൃതമാക്കും. ‘ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട്’ ഭാരതസര്‍ക്കാര്‍ വാചകമടി തുടരും. കുറച്ചു കഴിയുമ്പോള്‍ എല്ലാവരും മറക്കും. മുസ്ലീം തീവ്രവാദികള്‍ അടുത്ത ആക്രമണം നടത്തുന്നതുവരെ.
പാര്‍ലമെന്റ് ആക്രമണക്കേസിലെ സുമുഖനായ കൊടുംഭീകരന് അഫ്സല് ഗുരു ജയിലിലെ പ്രത്യേക സെല്ലിലെ പട്ടുമെത്തയില്‍ കിടന്ന് ടിവി കണ്ട് രസിച്ച് നെയ്ച്ചോറും കോഴി ബിരിയാണീം കഴിച്ച് സുശീല്‍കുമാര്‍ ഷിന്‍ഡെ ആഭ്യന്തര മന്ത്രിയായ കേന്ദ്രഗവണ്മെന്റിന്റെ ‘ആതിഥ്യ മര്യാദ’ അനുഭവിച്ചറിയുകയാണ്. ഭാരതീയ പൗരന്മാരായ നമ്മെ നോക്കി പരിഹസിച്ചുകൊണ്ട്.
** അരുണ്‍കുമാര്‍ കെ.എസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: