വാഷിംഗ്ടണ്‍: അമേരിക്കയുടെ പൈലറ്റില്ലാ വിമാനമായ ഡ്രോണിന്റെ ആക്രമണത്തെക്കുറിച്ച് യുഎന്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നു. തീവ്രവാദ വേട്ടയുടെ പേരില്‍ നടത്തുന്ന അക്രമങ്ങളില്‍ നിരവധി സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് യുഎന്‍ ഇത്തരമൊരു അന്വേഷണം നടത്തുന്നത്.
പലസ്തീന്, അഫ്ഗാനിസ്ഥാന്, പാകിസ്ഥാന്, യെമന്‍, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിലെ ആക്രമണമാണ് അന്വേഷണത്തില്‍ ഉള്‍പ്പെടുന്നത്. പാക്കിസ്ഥാനില്‍ മാത്രം ഡ്രോണ്‍ ആക്രമണത്തില്‍ 3461 പേര് കൊല്ലപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചു നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ നിയന്ത്രണവിധേയമാക്കണമെന്ന് അന്വേഷണ തലവന്‍ നിര്‍ദേശിച്ചു.
ഇത്തരം ആക്രമണങ്ങള്‍ നിരപരാധികളുടെ മരണത്തില്‍ കലാശിച്ചത് ആഗോള പ്രതിഷേധത്തിന് ഇടയാക്കി. യുഎന്‍ പൊതുസഭയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം യുഎന്‍ പൊതുസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: