കാസര്‍കോട് : ജില്ലയില്‍ ലൗ ജിഹാദ് പ്രവര്‍ത്തനത്തിണ്റ്റെ അപകടത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തതിണ്റ്റെ പശ്ചാത്തലത്തില്‍ ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യമുയരുന്നു. സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോവുകയും കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്യുന്ന സംഭവം വര്‍ദ്ധിക്കുകയാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോ ര്‍ട്ട് ചെയ്തിരുന്നു. പെണ്‍കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗ് നടത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്ദ്ദേ ശമുണ്ടായിരുന്നു. അടുത്ത കാലത്തായി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പീഢനക്കേസുകള്‍ സമാന സ്വഭാവമുള്ളവയാണ്. ഹായ് ന്ദവ സമുദായത്തില്‍പ്പെട്ട പെ ണ്‍കുട്ടികളാണ് ഇരകളാക്കപ്പെടുന്നതെങ്കില് പ്രതികളില്‍ ഭൂരിഭാഗവും ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരും. കാഞ്ഞങ്ങാട് നഗരം കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനം ആഴത്തില്‍ വേരുറപ്പിക്കുന്നത്. എന്നാല്‍ ഈ രീതിയിലുള്ള അന്വേഷണം നടക്കുന്നില്ലെന്നാണ് പോലീസ് നല്കുന്ന വിവരത്തില്‍ നിന്നും മനസ്സിലാകുന്നത്. പീഢന കേസുകള്‍ എന്നതിലുപരി ഇതിനു പിന്നിലെ ഗൂഢാലോചനയോ മതതീവ്രവാദ ബന്ധമോ അന്വേഷണ വിധേയമാകുന്നില്ല. സാമ്പത്തികമായി പിന്നോക്കം നല്‍കുന്നവരാണ് മിക്ക പ്രതികളെങ്കിലും വന്‍സാമ്പത്തിക രാഷ്ട്രീയ പിന്തുണയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. വിവിധ കേസുകള്‍ തമ്മിലുള്ള ബന്ധവും ഇവര്‍ ക്ക് പിന്തുണ നല്കുന്ന കേന്ദ്രങ്ങളെയും കണ്ടെത്താന്‍ നിലവിലെ കേസന്വേഷണ രീതി അപര്യാപ്തമാണെന്നതാണ് പ്രത്യേക അന്വേഷണ സംവിധാനത്തിണ്റ്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. ആവിക്കരയിലെ പത്താംക്ളാസുകാരിയായ വിദ്യാര്‍ത്ഥിനിയെ കരിവെള്ളൂരില്‍ മുബഷീര്‍ എന്നയാളുടെ വാടക ക്വാര്‍ട്ടേഴ്സില്‍ പെണ് വാണിഭത്തിന് എത്തിച്ചുകൊടുത്തതിന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വര്‍ഷങ്ങളായി വാടക വീട് കേന്ദ്രീകരിച്ച് പെണ് വാണിഭം നടത്തുകയാണ് മുബഷീറെന്നും നിരവധി പെണ്‍കുട്ടികള്‍ ഇരകളാക്കപ്പെട്ടിട്ടുണ്ടെന്നും ബോധ്യപ്പെട്ടിട്ടും അന്വേഷണം പിന്നാമ്പുറങ്ങളിലേക്ക് നീങ്ങിയില്ല. നഗരത്തിലെ കടകളില്‍ ജോലി ചെയ്യുന്നവരെയും വീട്ടമ്മമാരെ പോലും ലക്ഷ്യം വച്ച് പ്രണയമതം മാറ്റവും ജില്ലയില്‍ വ്യാപകമാണ്. ഹായ് ന്ദവ സമൂഹത്തെ ആസൂത്രിതമായി ലക്ഷ്യമിടുന്ന മതതീവ്രവാദം കണ്ടില്ലെന്ന് നടിക്കുകയാണ് അന്വേഷണ സംവിധാനങ്ങള്‍.
ജാഗ്രതാ സമിതികള്‍ രൂപീകരിക്കും; പ്രതിരോധം തീര്‍ക്കും
കാസര്‍കോട് : ലൗ ജിഹാദ് വിപത്തിനെതിരെ വിവിധ ഹൈന്ദവ സംഘടനകളും സാമുദായിക സംഘടനകളും ആശങ്കകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പീഢനകേസുകള്‍ക്ക് പുറകിലെ മതതീവ്രവാദം അന്വേഷിക്കപ്പെടണമെന്ന് മഹിളാ മോര്‍ച്ച നേതാവ് പ്രമീള സി നായ്ക്ക് ആവശ്യപ്പെട്ടു. നിരവധി ഹിന്ദു പെണ്‍കുട്ടികളാണ് അടുത്തകാലത്തായി ലൗ ജിഹാദിന് ഇരയായിത്തീര്‍ന്നത്. എന്നാല്‍ പോലീസ് അന്വേഷണം പീഢനക്കേസുകളിലെ മത ഭീകരതയെ അവഗണിക്കുകയാണ്. പ്രത്യേക അന്വേഷണ സംവിധാനം ഇത്തരം കേസുകള്‍ക്ക് രൂപീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലൗ ജിഹാദ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഹൈന്ദവ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് എസ്എന്‍ഡിപിയും എന്‍എസ്എസും ആവശ്യപ്പെട്ടു. കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലും വ്യാപകമായ തോതില്‍ ഹിന്ദു പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോകലിനും പീഢനത്തിനുമിരയാക്കപ്പെടുകയാണെന്നും ശക്തമായ പ്രതിരോധം സൃഷ്ടിക്കപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും സമുദായ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു. സംഘടന നടത്തുന്ന കുടുംബമേളകളിലും യോഗങ്ങളിലും ബോധവത്കരണം നടത്താറുണ്ടെന്ന് എന്‍എസ്എസ് ഹൊസ്ദുര്‍ഗ് താലൂക്ക് വനിതാ യൂണിയന് പ്രസിഡണ്റ്റ് ടി വി സരസ്വതി ടീച്ചറും എസ്എന്‍ഡിപി കാസര്‍കോട് യൂണിയന് വനിതാ സംഘം സെക്രട്ടറി ജനനി അനിലും പറഞ്ഞു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലൗ ജിഹാദിനെതിരെ പ്രതിരോധം സൃഷ്ടിക്കുമെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ രഞ്ജിത്ത് പറഞ്ഞു. പുറത്തുനിന്നുള്ളവരാണ് സ്കൂളുകളിലെ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്പ്പെടുത്തുന്നത്. ഇതിനെതിരെ ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് ബോധവത്കരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: