തിരുവനന്തപുരം: നബിദിനത്തോടനുബന്ധിച്ച് ജമാഅത്ത് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഒ.രാജഗോപാലിനെ പങ്കെടുപ്പിക്കരുതെന്ന് മുസ്ലീംലീഗ്. ജമാഅത്ത് കൗണ്‍സില്‍ സെക്രട്ടറിയും മറ്റ് ഭാരവാഹികളുമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ ഒ.രാജഗോപാലിനെ ക്ഷണിച്ചത്. ഗാന്ധിപാര്‍ക്കില്‍ ജനുവരി 24ന് വൈകിട്ടാണ് പരിപാടി. രാജഗോപാല്‍ ക്ഷണം സ്വീകരിക്കുകയും ഇതിനായി മറ്റ് പരിപാടികള്‍ മാറ്റിവയ്ക്കുകയും ചെയ്തു. സംഘാടകര്‍ പരിപാടിയുടെ നോട്ടീസ് അച്ചടിച്ചപ്പോഴാണ് മുസ്ലീംലീഗ് എതിര്‍പ്പുമായി രംഗത്തിറങ്ങിയത്.22ന് ജമാഅത്ത് കൗണ്‍സില്‍ സെക്രട്ടറി വീണ്ടും രാജഗോപാലിനെ വിളിച്ച് പ്രശ്നം അവതരിപ്പിച്ചു. താന്പങ്കെടുക്കുന്നതുകൊണ്ട് സമുദായത്തില്‍ ഭിന്നാഭിപ്രായമുണ്ടാകുന്നെങ്കില് പങ്കെടുക്കുന്നില്ലെന്ന് രാജഗോപാല്‍ അറിയിക്കുകയും ചെയ്തു. മനഃപ്രയാസമുണ്ടാക്കിയെങ്കില് അതിന് ജമാഅത്ത് സെക്രട്ടറി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ബിജെപിക്കാരനെ നബിദിന ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ ജമാഅത്ത് കൗണ്‍സിലിന് സന്തോഷം. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടിയായ ലീഗിന് അസഹ്യമായത് അവരുടെ സങ്കുചിതത്വംകൊണ്ടാണെന്ന് രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: