കാസര്‍കോട് : ജില്ലയില്‍ ലൗ ജിഹാദ് പ്രവര്‍ത്തനം ആശങ്കയുളവാക്കുംവിധം വര്‍ദ്ധിക്കുകയാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം വ്യാപകമെന്നും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളാണ് ഇരകളാക്കപ്പെടുന്നതില്‍ ഭൂരിഭാഗമെന്നും ഒരാഴ്ച മുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര ഇടപെടലുണ്ടായില്ലെങ്കില്‍ സ്ഥിതി നിയന്ത്രണാതീതമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പക്വതയില്ലാത്ത പ്രായത്തില്‍ വിദ്യാര്‍ത്ഥിനികള്‍ വളരെ പെട്ടെന്ന് കെണിയിലകപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് സ്കൂളുകള്‍ കേന്ദ്രീകരിച്ച് കൗണ്‍സിലിങ്ങ് ആരംഭിക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം നിര്‍ദ്ദേശിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വീട്ടുകാരുടെ ശ്രദ്ധപതിയേണ്ടതുണ്ട്. അതിനാല്‍ പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്കും ബോധവത്കരണ ക്ളാസ്സുകള്‍ ആരംഭിക്കണം. അതീവ പ്രാധാന്യത്തോടെ ഒരാഴ്ച മുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് പക്ഷെ മുകളില്‍ നിന്നും കാര്യമായ പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. ജില്ലയില്‍ നഗരങ്ങളിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ലൗ ജിഹാദ് പ്രവര്‍ത്തനം ശക്തിപ്പെടുന്നതായി നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരം സ്കൂളുകളുടെ വിവരങ്ങളടക്കം വിശദമായ റിപ്പോര്‍ട്ടാണ് രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് നഗരത്തിലെ പ്രധാന സ്കൂള്‍, ട്യൂഷന് സെണ്റ്റര്‍, മാവുങ്കാലിലെ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ എന്നിവിടങ്ങളിലായി അടുത്ത കാലത്ത് നിരവധി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനുമിരയായത്. സ്കൂളിനു പുറത്തുനിന്നുള്ള യുവാക്കളാണ് എല്ലാ കേസുകളിലെയും പ്രതികള്‍. സഹപാഠികളായ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ്ഇവര് വിദ്യാ ര്ത്ഥിനികളെ കുടുക്കിയത്. പ്രണയം നടിച്ച് വശത്താക്കി പെണ് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങ ളെ പോലീസ് അറ സ്റ്റ് ചെയ്യുന്നുണ്ടെങ്കിലും കൂട്ടമാനഭംഗത്തിനിരയായാണ് പെണ്‍കുട്ടികള്‍ വീട്ടിലേക്ക് തിരിച്ചെത്തുന്നത്. മാവുങ്കാല്‍ ക്രൈസ്റ്റ് സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മൂന്ന് യുവാക്കളെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുനീര്‍, ആഷിഖ്, ഫയാസ് എന്നിവര്‍ ഇപ്പോള്‍ റിമാണ്റ്റിലാണ്. ഇതിനുമുന്‍പ് ഒഴിഞ്ഞ വളപ്പ് സ്വദേശിയായ ൯-ാം ക്ളാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് കരിവെള്ളൂരിലെ മുബഷീര്‍ എന്നയാളുടെ വാടക വീട്ടില്‍ പെണ്‍വാണിഭ സംഘത്തിന് എത്തിച്ചുകൊടുത്തതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ആവിക്കര സ്വദേശിനിയായ പത്താം ക്ളാസുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് കുടക് സ്വദേശിയായ നൗഷാദുള്‍പ്പെടെ മൂന്ന് പേര് ജയിലിലാണ്. കാഞ്ഞങ്ങാട് പ്രദേശത്ത് ലൗജിഹാദിണ്റ്റെ ഇരകളായത് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ മാത്രമല്ല. നഗരകേന്ദ്രത്തിലെ ഫാന്‍സി ഷോറൂമില്‍ ജോലിക്കു നിന്നിരുന്ന പെരിയ സ്വദേശിനിയെ കോഴിക്കോട്ടുകാരന് പ്രണയിച്ച് മതം മാറ്റിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് കരിന്തളം സ്വദേശിനിയും കുശാല്‍ നഗറില്‍ സ്ഥിര താമസക്കാരിയുമായ യുവതിയെ കുടക് സ്വദേശിയായ ഹൈദര്‍ അലി പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയത്. പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാതാപിതാക്കളുടെ കൂടെ പോകാനാണ് യുവതി ആഗ്രഹം പ്രകടിപ്പിച്ചത്. മാനഭംഗത്തിന് ഹൈദര്‍ അലി ഇപ്പോള്‍ അഴിക്കുള്ളിലാണ്. ആഗോള ഇസ്ളാമിക ഭീകരതയുടെ പ്രണയപ്പതിപ്പായ ലൗജിഹാദിനെതിരെ സമൂഹത്തില്‍ ശക്തമായ പ്രതിരോധം ഉയര്ന്നുവരുന്നതില്ലില്ലെന്നതാണ് സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഹിന്ദു പെണ്‍കുട്ടികള്‍ വ്യാപകമായി തട്ടിക്കൊണ്ടു പോകലിനും പീഢനത്തിനിരയായിട്ടും ഇതിലെ മതഭീകരതയെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. കേസിലുള്‍പ്പെടുന്ന മുസ്ളീം യുവാക്കള്‍ക്ക് പുറത്തുനിന്നും നിയമ സാമ്പത്തിക സഹായവും രാഷ്ട്രീയ പിന്തുണയും ലഭ്യമായിട്ടും ഇത്തരത്തിലുള്ള അന്വേഷണം പോലീസിണ്റ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: