തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫിലെ മൂന്നുപേര്‍ക്കെതിരെയുള്ള നടപടിക്കാര്യം ചര്‍ച്ച ചെയ്യേണ്ടെന്ന കേന്ദ്രകമ്മറ്റി തീരുമാനം പിണറായി വിഭാഗത്തിന് തിരിച്ചടിയായി. എന്നാല്‍ തങ്ങളുടെ നീക്കം പരാജയപ്പെട്ടെങ്കിലും പുതിയ തീരുമാനം ഉണ്ടാകുന്നതുവരെ പ്രതിപക്ഷ നേതാവിനോടൊപ്പം ഈ മൂന്നുപേരും ഉണ്ടാകില്ലെന്നതാണ് പിണറായി വിഭാഗത്തിന്റെ ഏക ആശ്വാസം.
സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടതും നടപടിക്കാര്യം ചര്ച്ചയ്ക്കുപോലുമെടുക്കാതെ മാറ്റിവയ്പ്പിച്ചത് തന്റെ വിജയമായി വിഎസ് കാണുന്നു.
വ്യക്തിപരമായ കാര്യങ്ങളാല്‍ മൂവരും അവധിയിലാണെന്നായിരുന്നു വിഎസ് ഇതുസംബന്ധിച്ച് നല്കിയ വിശദീകരണം. ഇവര്‍ക്കെതിരായ നടപടിക്ക് കേന്ദ്ര കമ്മറ്റിയും പിബിയും അംഗീകാരം നല്‍കണമെന്ന കടുത്ത നിലപാടിലായിരുന്നു ഔദ്യോഗിക വിഭാഗം നേതാക്കള്‍. തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത് തനിക്കെതിരായ നടപടിയായിട്ടാണ് കാണുന്നതെന്ന് വിഎസ് കേന്ദ്ര കമ്മറ്റിക്കും പിബിക്കും നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. കൂടാതെ പിബിയിലും കേന്ദ്ര കമ്മറ്റിയിലും തന്നെ അനുകൂലിക്കുന്ന നേതാക്കളുടെ പിന്തുണയും വിഎസ് നേടിയതിന്റെ തെളിവാണ് നടപടി പ്രമേയം ചര്‍ച്ചയ്ക്കെടുക്കാതെ മാറ്റിവയ്ക്കാന്‍ പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: