കാസര്‍കോട് : സര്‍ക്കാര്‍ ഭൂമി കയ്യേറി കുടില്‍കെട്ടി സിപിഎം നടത്തുന്ന ഭൂസമരം പാര്‍ട്ടിക്ക് ബാധ്യതയാകുന്നു. പ്രാദേശിക പ്രശ്നങ്ങള്‍ സമരത്തിണ്റ്റെ പശ്ചാത്തലത്തില്‍ സങ്കീര്‍ണ്ണമാകുന്നതും അതി ര്‍ത്തി ഗ്രാമങ്ങളില്‍ പാര്‍ട്ടി നേരിടുന്ന സംഘടനാ ദൗര്‍ബല്യങ്ങള്‍ മറനീക്കി പുറത്തുവരുന്നതുമാണ് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സമരക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകാത്തതും തിരിച്ചടിയായി. പോലീസ് ഇടപെടലോടുകൂടി സമരം അവസാനിപ്പിക്കാനുള്ള സാധ്യത തേടിയ പാര്‍ട്ടിക്ക് ഇപ്പോള്‍ സമരം തുടരാനും അവസാനിപ്പിക്കാനും കഴിയാത്ത അവസ്ഥയിലാണ്. പൈവളിക പഞ്ചായത്തില്‍ ഇന്നലെ ആരംഭിച്ച ഭൂസമരം സിപിഎമ്മിണ്റ്റെ സംഘടന ദൗര്‍ബല്യം തുറന്നുകാട്ടുന്നതായി. സ്വകാര്യ വ്യക്തിയും സര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്ന കയ്യാര്‍ വില്ലേജിലെ 30 ഏക്കര്‍ ഭൂമിയിലാണ് ഇന്നലെ സിപിഎം കുടില്‍ കെട്ടി സമരമാരംഭിച്ചത്. കാസര്‍കോട്, മധൂറ്, പഞ്ചായത്തുകളില്‍ നിന്നും പ്രവര്‍ത്തകരെ ഇറക്കുമതി ചെയ്താണ് സമരം ആരംഭിച്ചത്. സിപി എം ജില്ലാസെക്രട്ടറി സതീഷ് ചന്ദ്രനുള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ ആരംഭിച്ച സമരം ഏതാനും മണിക്കൂറുകള്‍ കൊണ്ട് പ്രഹസനമായി മാറുകയായിരുന്നു. സമരക്കാര്‍ക്കിടയില്‍ ഭിന്നത രൂക്ഷമാവുകയും ഭൂരിഭാഗം പേരും ഉച്ചയോടെ സമരം അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തു. ഭൂമിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തങ്ങളെ സമരത്തിന് എത്തിച്ചതെന്നായിരുന്നു സമരത്തിനെത്തിയവരുടെ പ്രതികരണം. അതിനാല്‍ സ്വന്തമായി ഭൂമി ഉള്ളവരും സമരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. റിട്ട. വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പാര്‍ട്ടിയുടെ പ്രചരണവും. എന്നാല്‍ സമരത്തിണ്റ്റെ യഥാര്‍ത്ഥ ചിത്രം മനസ്സിലാക്കിയതോടെ ഭൂരിഭാഗം പേരും പിന്മാറുകയായിരുന്നു. പ്രാദേശിക പ്രശ്നങ്ങളുടെ പേരില്‍ പാര്‍ട്ടിഗ്രാമം ഒന്നടങ്കം ഭൂസമരം ബഹിഷ്കരിച്ച സംഭവവും ജില്ലയിലുണ്ടായി. കിനാനൂറ്‍ – കരിന്തളം തരിമ്പയില്‍ നടക്കുന്ന ഭൂസമരത്തിലാണ് സിപിഎം ശക്തികേന്ദ്രമായ കരിന്തളം വടക്കെ പുലിയന്നൂറ്‍ പ്രദേശമാണ് സമരം പാടെ ബഹിഷ്കരിച്ചത്. പ്രദേശത്തെ വായനശാലയുടെ സ്ഥലത്തെ ചൊല്ലിയുള്ള പ്രശ്നത്തില്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബഹിഷ്കരണം നടന്നത്. 35 കൊല്ലം മുന്‍പ് ദാനമായി കിട്ടിയ സ്ഥലത്താണ് വായനശാല പ്രവര് ത്തിച്ചിരുന്നത്. പുതിയ കെട്ടിടം നിര്‍മ്മിക്കാനൊരുങ്ങുമ്പോള്‍ സ്ഥലം കൊടുത്ത വ്യക്തിയുടെ ചെറുമക്കള്‍ തടസമുന്നയിക്കുകയായിരുന്നു. ഇതില്‍ നേതാക്കള്‍ എതിര് കക്ഷിയുടെ കൂടെ നിന്നുവെന്നതാണ് അണികളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് എല്ലാ പാര്‍ട്ടി പരിപാടികളും ബഹിഷ്കരിക്കാന്‍ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി ഗ്രാമമായതിനാല്‍ ജില്ല നേതാക്കളുള്‍പ്പെടെയുള്ളവര്‍ പ്രശ്ന പരിഹാരത്തിന് മുന്‍കയ്യെടുത്തിരുന്നു. എന്നാല്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയായിരുന്നു. ഭൂസമരത്തില്‍ പങ്കെടുക്കണമെന്ന് പാര്‍ട്ടി ഉന്നത നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയെങ്കിലും പ്രവര്‍ത്തകര്‍ കാര്യമായെടുത്തില്ല. ഭൂസമരം ആരംഭിച്ച പലയിടങ്ങളിലും സമരം സജീവമായി നിലനിര്‍ത്താനാകാതെ പാര്‍ട്ടി വിയര്‍ക്കുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: