കാഞ്ഞങ്ങാട് : പെരിയക്കടുത്ത കുണിയയില്‍ ഒരു വാടക ക്വാ ര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് കവര്‍ച്ചകള്‍ നടത്തി വന്ന അന്വേഷണ സംഘം മാരകായുധങ്ങളുമായി പിടിയിലായി. പൂച്ചക്കാട്ട് സ്വദേശികളായ താജുദ്ദീന്(24), മുഹമ്മദ് യാസര്‍(24), കല്ലിങ്കാല്‍ തൊട്ടിയിലെ ഇംതിയാസ്(22), പള്ളിക്കര ചെര്‍ളക്കടവിലെ പി എം സയ്യിദ്(23), മാങ്ങാട് ബാരയിലെ അബ്ദുള്ഗഫൂറ്(26)എന്നിവരെയാണ് ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് പിക്കാസ്, പാര, ഏക്സോ ബ്ളേഡ്, വടിവാള്‍, കത്തി, സ്ക്രൂ്രെഡെവര്, ലിവര്‍ തുടങ്ങിയ മാരകായുധങ്ങള്‍ കണ്ടെടുത്തു. കാസര്‍കോട് നയാ ബസാറില്‍ കമ്പ്യൂട്ടര്‍ വില്‍ക്കാനെത്തിയ പൂച്ചക്കാട്ടെ താജുദ്ദീണ്റ്റെ നീക്കങ്ങളില്‍ സംശയം തോന്നിയ വ്യാപാരിയും പരിസരവാസികളും നല്കിയ വിവരം അനുസരിച്ച് താജുദ്ദീനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുണിയയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് കഴിഞ്ഞ അഞ്ചാറുമാസമായി വിവിധയിടങ്ങളില്‍ കവര്‍ച്ച നടത്തിവരുന്ന സംഘത്തില്‍പ്പെട്ട മറ്റുള്ളവരെ കുറിച്ചും വിവരം ലഭിച്ചത്. കവര്‍ച്ചക്കാര്‍ക്ക് ക്വാര്‍ട്ടേഴ്സ് ഉടമയുടെ ഒത്താശയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇയാളെ ഉടന്‍ ചോദ്യം ചെയ്യും. ചിത്താരി ബി പി റോഡിലെ ഗള്ഫുകാരന് അസൈനാറിണ്റ്റെ വീട് കുത്തിത്തുറന്ന് ലാപ്ടോപ്പും നിരവധി പാസ്പോര്‍ട്ടുകളും ബാങ്ക് പാസ്ബുക്കുകളും കവര്‍ന്നത് ഈ സംഘമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പെരിയാട്ടടുക്കത്തെ ഖലീലിണ്റ്റെ ഉടമസ്ഥതയിലുള്ള മോട്ടോര്‍ ബൈക്ക് മോഷ്ടിച്ചതും ഇതേ സംഘമാണ്. വ്യാജ നമ്പര്‍പ്ളേറ്റ് ഘടിപ്പിച്ച് ഉപയോഗിച്ചുവരികയായിരുന്ന ഈ മോട്ടോര്‍ ബൈക്ക് പോലീസ് കണ്ടെടുത്തു. ചിത്താരി മുക്കൂട്ടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് മൂന്നരപവന്‍ സ്വര്‍ണാഭരണവും ഈ സംഘം കവര്‍ന്നിട്ടുണ്ട്. ബേക്കല്‍ ജംഗ്ഷനടുത്ത് പള്ളിക്കടുത്ത് ഗള്ഫുകാരന് മുനീറിണ്റ്റെ ബന്ധുവീട്ടിലും ഈ സംഘം കവര്‍ച്ച നടത്തിയിട്ടുണ്ട്. പള്ളിക്കര ചെര്‍ക്കാപ്പാറയിലെ വീട് കുത്തിത്തുറന്ന സംഘത്തിന് കൈക്കലാക്കാന്‍ കഴിഞ്ഞത് ഷോക്കെയ്സില്‍ സൂക്ഷിച്ചിരുന്ന വില കൂടിയ മദ്യമായിരുന്നുവത്രെ. ബദിയടുക്ക പോലീസ് അതിര്‍ത്തിയിലെ നീര്ച്ചാല്, നെല്ലിക്കട്ട എന്നിവിടങ്ങളില്‍ രണ്ട് മൊബൈല്‍ ഷോറൂം കുത്തിത്തുറന്ന് നിരവധി സിം കാര്‍ഡുകളും മൊബൈ ല്ഫോണും ഈ സംഘം കവര്‍ന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ ഒരു ജീന്‍സ് ഷോറൂം കുത്തിത്തുറന്നതായും തൃശൂരിലെ രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ കവര്‍ച്ചാശ്രമം നടത്തിയതായും സംഘം സമ്മതിച്ചു. ഈ സംഘത്തില്‍പ്പെട്ട ചിലരെ കൂടി പിടികൂടാനുണ്ട്. വാടകക്കെടുത്ത ആള്‍ട്ടോ കാറിലും മറ്റൊരു മോട്ടോര്‍ ബൈക്കിലും സഞ്ചരിച്ചാണ് സംഘം കവര്‍ച്ച നടത്തിവന്നിരുന്നത്. കാറും ബൈക്കും കണ്ടെടുക്കാന്‍ അന്വേഷണ സംഘം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പകല്‍ നേരം മുഴുവന്‍ കുണിയയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ കഴിയുന്ന ഇവര്‍ രാത്രിയിലാണ് കൂട്ടായി കവര്ച്ചക്കിറങ്ങാറുള്ളത്. സംഘത്തില്‍പ്പെട്ട ഇംതിയാസ്, അബ്ദുള്‍ ഗഫൂറ് എന്നിവര്‍ ഇതിന് മുമ്പും നിരവധി കവര്‍ച്ചാക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കവര്‍ച്ചക്കാരില്‍ നിന്ന് കയ്യുറകള്‍, 11 മൊബൈല്‍ഫോണുകള്‍, 11൦ സിം കാര്‍ഡുകള്‍, പത്ത് പെന്്രെഡെവ്, വിലപിടിപ്പുള്ള എട്ട് വാച്ചുകള്‍, 4 ക്യാമറകള്‍, 3 ടോര്ച്ചുകള്, ലാപ്ടോപ്പ്, വില പിടിപ്പുള്ള പുതിയ ജീന്‍സ് പാണ്റ്റുകള് തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. സിഐക്ക് പുറമെ ഹൊസ്ദുര്‍ഗ് എസ്ഐ ഇ വി സുധാകരന്, പ്രൊബേഷന്‍ എസ്ഐ പി കെ പ്രകാശ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം പ്രകാശന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വി പി സുരേഷ്, സുധീര്‍ബാബു വി, കെ അബൂബക്കര്‍, ബിജു കീനേരി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കവര്‍ച്ചാസംഘത്തെ ഇന്ന് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. വിശദമായ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയെ സമീപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: