നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാക്കിസ്ഥാന് ഭടന്മാര് രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ച ശേഷം മൃതദേഹം വികൃതമാക്കിയത് ഇന്ത്യയില്‍ കടുത്ത പ്രതിഷേധം ഉളവാക്കിയിരിക്കുകയാണ്. പൂഞ്ച് ജില്ലയിലെ കൃഷ്ണഗട്ടി പ്രദേശത്തെ അതിര്‍ത്തിയിലാണ് 100 മീറ്റര്‍ ഇന്ത്യന്‍ മണ്ണില്‍ പ്രവേശിച്ചശേഷം സൈനികരെ വധിച്ചതും അവരുടെ തലയറുത്തതും. വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണ് പാക്കിസ്ഥാന് നടത്തിയത്. മഞ്ഞ് മൂടിക്കെട്ടിയ കാലാവസ്ഥയുടെ മറവില്‍ നിയന്ത്രണരേഖ ലംഘിക്കുന്നത് പാക്കിസ്ഥാന് സ്ഥിരമായി നടത്തുന്നുണ്ട്. കഴിഞ്ഞ മാസം മാത്രം ഒരു ഡസനിലേറെ തവണ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു.
ഇന്നലെ പാക് സൈന്യം അതിര്‍ത്തി ലംഘിച്ച് കയറിയതും പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് വെടിവയ്പ് നടന്നത്. രണ്ടുപേരെയാണ് സൈന്യം കൊന്നത്. വിദേശകാര്യ വകുപ്പും പ്രതിരോധ വകുപ്പും കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ പാക്കിസ്ഥാന് ഹൈക്കമ്മീഷണറെ വിദേശ കാര്യ മന്ത്രാലയത്തിലേയ്ക്ക് വിളിച്ചു വരുത്തി വിദേശ കാര്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ഈ ആക്രമണം. അരമണിക്കൂറോളം നിന്ന വെടിവയ്പ്പിലാണ് രണ്ട് സൈനികരുടെ ജീവന് നഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസം നടന്ന വെടിവയ്പില്‍ പാക്കിസ്ഥാന്റെ ഒരു സൈനികന് കൊല്ലപ്പെടുകയും ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. പ്രകോപനമില്ലാതെയാണ് ഈ ആക്രമണമെന്നായിരുന്നു പാക്കിസ്ഥാന്റെ പ്രതികരണം. പാക്കിസ്ഥാന്റെ മാനസിക വൈകൃതമാണ് മൃതദേഹം വികൃതമാക്കിയതിന് പിന്നില്‍. രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഈ വൈകൃതം കാട്ടല്, ഇതാദ്യത്തെ അനുഭവമല്ല. 1999 ല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പിടിയിലായ ക്യാപ്റ്റന്‍ സൗരഭ് കാലിയയെ അവയവങ്ങള്‍ മുറിച്ചുമാറ്റി കൊന്നത് രാജ്യാന്തര പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഒരുമാസത്തിനുള്ളില്‍ പത്തിലേറെ തവണ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കഴിഞ്ഞു. ഉറി, രജൗറി, കെറാന്‍ സെക്ടറുകളിലാണ് പാക്കിസ്ഥാന് ആക്രമണം. വെടിവെയ്പ്പ് അവസാനിപ്പിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും തയ്യാറാകണമെന്നും വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: