ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ സിഖുകാരന്റെ തലവെട്ടിയതായി റിപ്പോര്‍ട്ട്. മൊഹീന്ദര്‍ സിംഗ് എന്നയാളെയാണ് തട്ടിക്കൊണ്ടു പോയത്. വടക്ക് കിഴക്കന്‍ പാക്കിസ്ഥാനിലെ ഗോത്രമേഖലയിയ താബി ഗ്രാമത്തില്‍ നിന്ന് അജ്ഞാതരായ സംഘമാണ് ഇയാളെ തട്ടിക്കൊണ്ടു പോയത്.
നവംബര്‍ 20 നാണ് സംഭവം. മൊഹീന്ദ്രസിംങ്ങ് എന്ന 40 വയസ്സുള്ള യുവാവിനെ യാതൊരു പ്രകോപനവും കൂടാതെ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. താബി ഗ്രാമത്തില്‍ ആയുര്‍വേദ മരുന്നുകള്‍ വില്‍ക്കുന്ന ഒരു കടയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത് പൊതുവേ ശാന്ത സ്വാഭവക്കാരനാണ് ഇയാളെന്ന് അയല്‍ വാസികള്‍ അറിയിച്ചു.
സക്കാല് ബസാറിന് സമീപമാണ് ഇയാളുടെ തലയറ്റ മൃതദേഹവും അതിന്റെ സമീപത്ത് നിന്നും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ തലയും കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. താഹ്വുദിന് ഇസ്ലാം എന്ന ഭീകര സംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. അതേസമയം ഇയാളുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ ഒരു കുറിപ്പില്‍ ലെക്ഷ്ര് ഈ-ത്വയ്ബ എന്ന ഭീകര സംഘടനയ്ക്ക് വേണ്ടി ഇയാള്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് താഹ്വുദിന് ഭീകരരുടെ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. മൊഹീന്ദര്‍ സിംഗ് തന്നെയാണ് മരിച്ചതെന്ന് ഇയാളുടെ സഹോദരന് ദസ്വവന്ത് സിംഗ് തിരിച്ചറിഞ്ഞിട്ടുണ്ട്. തന്റെ സഹോദരന്റെ കൊലപാതകം ക്രൂരമായ രീതിയിലാണ് ഭീകരര്‍ നടത്തിയിരിക്കുന്നതെന്ന് ദസ്വവത്ത് സിംഗ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: