കോലാലംപൂര്‍: മലേഷ്യയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി സമയങ്ങളില്‍ ഫെയിസ്ബുക്ക് ഉപയോഗിക്കുന്നത് വിലക്കി. ജോലി സമയങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യക്തിപരമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ അഴിമതി ചെയ്തതായാണ് കണക്കാക്കുകയെന്ന് മലേഷ്യന്‍ അഴിമതി വിരുദ്ധ കമ്മീഷന് അറിയിച്ചു.
പുതിയ നിയമം ഐഎഎസ് ഓഫീസര്‍മാരെയും, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികളിലെ ഉദ്യോഗസ്ഥരെയുമാണ് ബാധിക്കുക. ജോലിസമയങ്ങളില്‍ ഫെയിസ്ബുക്ക് ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റമായി കണ്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷന് അറിയിച്ചിട്ടുണ്ട്.
ജോലിസമയങ്ങളില്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്തപ്പെട്ട കാര്യങ്ങള്‍ മാത്രം ചെയ്യനാണ് നിര്‍ദ്ദേശം. മറ്റുള്ള കാര്യങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് പുറത്തു മതിയെന്നുമാണ് കമ്മീഷന്റെ അഴിമതി വിരുദ്ധ നിയമത്തില്‍ പറയുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ ജോലിസമയത്തിന്റെ മൂന്ന് മണിക്കൂര്‍ മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണക്കാക്കുമെന്ന് കമ്മീഷന്റെ ഡെപ്യൂട്ടി ചീഫ് കമ്മീഷണര്‍ ദാതൂക് സുതിന്ഹ സുതാന്‍ പറഞ്ഞു.
ജോലി സമയങ്ങളില്‍ ഫെയിസ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സ്വന്തം ജോലിയില്‍ നിന്നും വ്യതിചലിക്കുമെന്നും അപ്പോള്‍ സ്വന്തം ജോലില്‍ തെറ്റുകുറ്റങ്ങളുണ്ടാകുമെന്നും അത് വലിയ കുഴപ്പങ്ങളിലേക്ക് പോകുമെന്നുമാണ് കമ്മീഷന്റെ അഭിപ്രായം. ഗുരുതരമായ കൃത്യവിലോപമായി ഇതിനെ കണക്കാക്കാമെന്നും അഴിമതിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നുമാണ് കമ്മീഷന് വ്യക്തമാക്കുന്നത്.
കമ്മീഷന് നിര്‍ദ്ദേശം അംഗികരിക്കുന്ന ആദ്യ സ്ഥാപനം എന്ന ബഹുമതി കുമ്പുലാന് മേല്‍കാ ബെര്ഹാദായിക്കാണ്. മലേഷ്യയിലെ ആദ്യത്തെ സര്‍ക്കാര്‍ ഏജന്‍സിയാണ്. ബിസിനസ് സ്ഥാപനമെന്ന നിലയില്‍ അഴിമതി തുടച്ചുമാറ്റുന്നതിനും അഴിമതി വിരുദ്ധ നിയമങ്ങള്‍ പാലിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: