മുംബൈ: വടക്കന്‍ മഹരാഷ്ട്രയിലെ ധൂല്‍ നഗരത്തിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ മൂന്നു പേര് മരിച്ചു. പോലീസുകാരുള്‍പ്പടെ എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മച്ലി ഹോട്ടലില്‍ ബില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു യുവാവും ഹോട്ടലുടമയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
തര്‍ക്കത്തെ തുടര്‍ന്ന് ഉപഭോക്താവിനെ ഹോട്ടലുടമ മര്‍ദിച്ചു. അടിയേറ്റ യുവാവു സ്വന്തം സമുദായക്കാരുമായി മടങ്ങി എത്തിയതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. സ്ഥലത്ത് എത്തിയ പോലീസ് മുന്നറിയിപ്പ് കൂടാതെ വെടിവച്ചുവെന്നും ആരോപണമുണ്ട്. സംഘര്‍ഷത്തില്‍ മൂന്നു പേര് മരിച്ചെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്.ആര്.പാട്ടീല്‍ സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: