കൊല്‍ക്കത്ത: വിവാദങ്ങള്‍ക്കും, പ്രതിഷേധങ്ങള്‍ക്കും വിരാമമിട്ട് കൂടംകുളം ആണവനിലയം യാഥാര്‍ത്ഥ്യത്തിലേക്ക്. കൂടംകുളം ആണവനിലയം രണ്ടാഴ്ച്ചക്കുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആണവോര്ജ്ജക്കമ്മീഷന് അറിയിച്ചു. ആണവനിലയത്തിന്റെ സുരക്ഷയെ സംബന്ധിച്ചും മികവിനെ സംബന്ധിച്ചുമുള്ള അവസാന ഘട്ട പണിപ്പുരയിലാണ് ശ്സ്ത്രഞ്ഞജ്ഞരെന്ന് എഇസി പറഞ്ഞു. ഈ മാസത്തോടുകൂടി ആണവനിലയത്തിന്റെ അറ്റകുറ്റപ്പണി നൂറ് ശതമാനം പൂര്‍ത്തിയാകും, രണ്ടാഴ്ച്ച കൂടി കഴിഞ്ഞാല്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങാം. ആണവോര്‍ജ്ജ കമ്മീഷന് ചെയര്മാന് രതന് കുമാര്‍ സിന്‍ഹ പറഞ്ഞു. കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ ശാസ്ത്രത്തിന്റെ നൂറാം കോണ്‍ഗ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവനിലയത്തില്‍ ഉത്പാദിക്കുന്ന ആയിരം മെഗാവാട്ട് വൈദ്യുതിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ആണവനിലയത്തിന്റെ പ്രവര്‍ത്തനം രണ്ടാഴ്ച്ചക്കുള്ളില്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞത്.
കൂടംകുളത്തെ പ്രവര്‍ത്തനങ്ങള്‍ വളരെ കുറ്റമറ്റതാക്കാനുള്ള പ്രവര്‍ത്തനമാണ് എന്‍ജിനീയര്‍മാര്‍ നടത്തുന്നതെന്നും രതന് സിന്‍ഹ പറഞ്ഞു. നിലയത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമാണെന്ന് എന്‍ജിനിയര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ സഹകരണത്തോടെ ആയിരംമെഗാവാട്ടിന്റെ രണ്ട് ആണവനിലയങ്ങളാണ് ഇന്ത്യ കൂടുംകുളത്ത് നിര്‍മ്മിച്ചിരിക്കുന്നത്. ആണവനിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ടാംഘട്ട് വൈദ്യുതി ഉത്പാദനത്തിന് അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് കഴിഞ്ഞമാസം അംഗീകാരം നല്‍കിയിരുന്നു. നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 2011 ഡിസംബറില്‍ ആരംഭിക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിലയത്തിനെതിരെയുള്ള പ്രക്ഷോഭം പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയായിരുന്നു.
ആണവ റിയാക്ടറുകളുടെ പ്രവര്‍ത്തനവും സുരക്ഷയും പരീക്ഷണങ്ങളിലൂടെ നിരീക്ഷിച്ചിരുന്നതായും സിന്‍ഹ പറഞ്ഞു. പരീക്ഷണങ്ങളുടെ റിപ്പോര്‍ട്ട് അറ്റോമിക് എനര്‍ജി ബോര്‍ഡ് വിശകലനം ചെയ്തിരുന്നു. പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുവാന്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതായി അറ്റോമിക് എന്‍ര്‍ജി ബോര്‍ഡ് ചെയര്മാന് എസ്.എസ് ബജാജ് പറഞ്ഞു. ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് ഇന്ത്യ ലിമിറ്റഡ് ആയിരം മെഗാവാട്ട് വൈദ്യുതിയാണ് കൂടംകുളം ആണവനിലയത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്നത്.
സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയ അറ്റോമിക് എനര്‍ജി ബോര്‍ഡ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 10ന് നിലയത്തിലെ റിയാക്ടറുകളില്‍ ഇന്ധനം നിറയ്ക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതിനെ ശരിവെച്ചുകൊണ്ട് ഇന്ധനം നിറയ്ക്കാന്‍ സുപ്രീംകോടതിയും അനുമതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് സപ്തംബര്‍ 18 മുതല്‍ ഒക്ടോബര്‍ 2വരെ റിയാക്ടറുകളില്‍ യുറേനിയം നിറയ്ക്കുകയും ചെയ്തു. കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഇപ്പോഴും അവിടെ പ്രതിഷേധ സമരം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: