കൊട്ടോടി: രാഷ്ട്രീയ സ്വയംസേവക സംഘം ഒരുമതത്തിനും എതിരല്ലെന്നും. സംഘടിതമല്ലാത്ത ഹിന്ദു സമൂഹത്തെ സംഘടിപ്പിച്ച് ഈ നാടിനെ വൈഭവ പൂര്‍ണ്ണമാക്കുകയാണ് സംഘത്തിണ്റ്റെ ലക്ഷ്യമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.മോഹനന് പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം കാഞ്ഞങ്ങാട് ജില്ലയുടെ പ്രാഥമിക ശിക്ഷണ ശിബിരത്തിണ്റ്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുവിനെ സംഘടിപ്പിക്കാന്‍ സംഘസ്ഥാപകനായ ഡോക്ടര്‍ജി കണ്ടെത്തിയ കര്‍മ്മ പരിപാടിയാണ് ഒരു മണിക്കൂറ് ശാഖ. ഇതിലൂടെ വ്യക്തി നിര്‍മ്മാണവും രാഷ്ട്ര നിര്‍മ്മാണവും നടക്കുന്നു. സംഘത്തിണ്റ്റെ നിരന്തര പ്രവര്‍ത്തനം കൊണ്ട് കേരളത്തില്പൊലും ജാതി സമ്പ്രദായംപോലുള്ള അനാചാരങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഭാരതത്തില്‍ കമ്മ്യൂണിസത്തിണ്റ്റെ പ്രവര്‍ത്തനവും സംഘത്തിണ്റ്റെ പ്രവര്‍ത്തനവും ഒരേ കാലഘട്ടത്തിലാണ് തുടങ്ങിയതെങ്കിലും രണ്ടു സംഘടനകളുടെയും പ്രവര്‍ത്തനം എവിടെയെത്തിനില്ക്കുന്നുവെന്ന് ഏവര്‍ക്കുമറിയാം. തുടക്കത്തില്‍ തന്നെ വളര്‍ന്ന് ഭാരതത്തിണ്റ്റെ പ്രധാന പ്രതിപക്ഷകക്ഷി വരെ ആയിതീര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് ഒരു സംസ്ഥാനത്തില്‍ പോലും ഭരണകക്ഷിയല്ലാത്ത പാര്‍ട്ടിയായി തീര്‍ന്നിരിക്കുകയാണ്. കമ്മ്യൂണിസ്ററ് പാര്‍ട്ടി മുപ്പതുകൊല്ലം തുടര്‍ച്ചയായി ഭരിച്ച ബംഗാളില്‍ ജാതി സമ്പ്രദായം കൊടികുത്തി വാഴുകയാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. മതത്തിണ്റ്റെയും മതപരിവര്ത്തനത്തിണ്റ്റെയും പേരില്‍ പലഭാഗത്തും ഹിന്ദുക്കള്‍ വേട്ടയാടപ്പെടുകയാണ്. സംഘപ്രവര്‍ത്തനം മാത്രമാണ് അവര്‍ക്കല്‍പ്പമെങ്കിലും ആശ്വാസമരുളുന്നത്. കേരളത്തില്‍ ശബരിമലയിലെ നിലയ്ക്കല്‍ സംഭവം അതിന് തെളിവാണ്. ഭാരതത്തിണ്റ്റെ വിഭജന കാലത്ത് പന്ത്രണ്ട് ശതമാനം ഹിന്ദുക്കളുണ്ടായിരുന്ന പാക്കിസ്ഥാനില്‍ ഇന്ന് ഹിന്ദുക്കള്‍ രണ്ടു ശതമാനമായി കുറഞ്ഞതും ബംഗ്ളാദേശില്‍ ഇരുപത്തിരണ്ടു ശതമാനമുണ്ടായിരുന്ന ഹിന്ദു ജനസംഖ്യ പത്ത് ശതമാനമായി കുറഞ്ഞതും നമ്മുടെ മുമ്പിലുണ്ട്. എന്നാല്‍ ഭാരതത്തില്‍ വിഭജന കാലത്ത് പതിമൂന്ന് ശതമാനമായിരുന്ന മുസ്ളീം ജനസംഘ്യ പതിനെട്ട് ശതമാനമായത് ഇവിടെ ഭൂരിപക്ഷം ഹിന്ദുക്കളായതുകൊണ്ടു മാത്രമാണ്. ഹിന്ദു എപ്പോഴാണോ ഭാരതത്തില്‍ ന്യൂനപക്ഷമായി മാറുന്നത്. ആ നിമിഷം ഭാരതത്തിണ്റ്റെ മതേതരത്വമെന്ന മുഖംമൂടി അഴിഞ്ഞു വീഴുമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഹിന്ദുക്കളുടെ വിശാല വീക്ഷണവും മഹാമനസ്കതയും ഇതര മതസ്ഥരോടുള്ള സമീപനവുമാണ് ഈ വര്‍ധനവിന് കാരണം. ആ വിശാല വീക്ഷണത്തെയാണ് സ്വാമി വിവേകാനന്ദന് ഭാരതം വിശ്വ മതങ്ങളുടെ മാതാവ് എന്ന് വിശേഷിപ്പിച്ചത്. ഒരു ഭാഗത്ത് ഭീകരവാദം ഇസ്ളാമിനെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുമ്പോള്‍ മറുഭാഗത്ത് ഭാരതത്തില്‍ ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇത് നിര്‍ത്താന്‍ ഭാരതത്തിണ്റ്റെ ദേശീയത്വമായ ഹിന്ദുത്വത്തെ ഉണര്‍ത്താനുള്ള പ്രവര്‍ത്തനമാണ് സംഘം നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദുക്കള്‍ക്ക് അഭിമാനബോധത്തോടുകൂടി ഇവിടെ ജീവിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കണം അതിനുള്ള പ്രവര്‍ത്തനമാണ് സംഘം നടത്തുന്നതെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. സമാപന സമ്മേളനത്തില്‍ പി.ദാമോദരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ശിബിര കാര്യവാഹ്. ഇ.കുഞ്ഞമ്പുമാസ്റ്റര്‍ സ്വാഗതവും കാഞ്ഞങ്ങാട് ജില്ലാ സഹകാര്യവാഹ് കെ.ബാലകൃഷ്ണന് നന്ദിയും പറഞ്ഞു. ശിബിര സര്‍വ്വാധികാരി പി.ജയരാം സരളായ, കണ്ണൂറ് വിഭാഗ് കാര്യവാഹ് വി.ശശിധരന് തുടങ്ങിയവര്‍ സംബന്ധിച്ചു. പൊതുസമ്മേളനത്തിന് മുമ്പ് ശിബിരാര്‍ത്ഥികളുടെ കായിക പ്രദര്‍ശനവും ചുള്ളിക്കരയില്‍ നിന്നും പഥസഞ്ചലനവും ഉണ്ടായിരുന്നു. ഇന്ന് രാവിലെ നടക്കുന്ന ദീക്ഷാന്ത സമാരോപോടെ കഴിഞ്ഞ ൨൨ മുതല്‍ നടന്നു വരുന്ന പ്രാഥമിക ശിക്ഷണ ശിബിരം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: