കാസര്‍കോട് : സംസ്ഥാന പാതയില്‍ പൂച്ചക്കാട്ട് സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് നാല് പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ കെ ശ്രീകാന്ത് ആവശ്യപ്പെട്ടു. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 1൦ ലക്ഷം രൂപ വീതം നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അപകടം ക്ഷണിച്ചുവരുത്തുമെന്ന് ബോദ്ധ്യമുണ്ടായിട്ടും അമിതവേഗതയില്‍ വാഹനമോടിച്ച ഡ്രൈവറുടെ നടപടിയാണ് നാല് ജീവന് പൊലിയുന്നതിലേക്ക് വഴിവെച്ചത്. സംസ്ഥാനത്ത് ഇതിനുമുമ്പ് ഇത്തരത്തിലുള്ള വിവിധ വാഹനാപകടങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത് മാതൃകയാക്കി ഈ സംഭവത്തിലും കര്‍ശന നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: