കൊച്ചി : സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സിന്റെ ?ബിസിനസ്മാന് ഓഫ് ദി ഇയര്‍ അവാര്‍ഡ്? ഏഷ്യാനെറ്റ് മാനേജിങ് ഡയറക്റ്റര്‍ കെ. മാധവന് നടന് മമ്മൂട്ടി സമ്മാനിച്ചു. അവാര്‍ഡ് ദാനചടങ്ങ് ഉദ്ഘാടനം ചെയ്ത മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്, മികച്ച പൊതുമേഖലാ, സ്വകാര്യമേഖല, പുതുതലമുറ ബാങ്കുകള്‍ക്കുള്ള പുരസ്കാരങ്ങള്‍ യഥാക്രമം ബാങ്ക് ഓഫ് ബറോഡാ ജനറല്‍ മാനേജര്‍ കല്യാണ രാമന്, സിറ്റി യൂണിയന് ബാങ്ക് ചെയര്മാന് എസ് ബാലസുബ്രഹ്മണ്യന്, യെസ് ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് രവി ചന്ദര്‍ എന്നിവര്‍ക്ക് കൈമാറി. ഗ്രാമീണ മേഖലയിലെ സ്തുത്യര്‍ഹ സേവനത്തിനുള്ള അവാര്‍ഡ് നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ചെയര്മാന് പി. മധുവിന് സിബില്‍ ചെയര്മാന് എം. വി. നായര്‍ സമ്മാനിച്ചു.
ബാങ്കിങ് മേഖലയ്ക്ക് നല്കിയ ആയുഷ്കാല സംഭാവന കണക്കിലെടുത്ത് ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്മാന് എം.പി.കെ. നായരെ ശങ്കരനാരായണന് പൊന്നാട അണിയിച്ച് ആദരിച്ചു. സുവനീറിന്റെ പ്രകാശനം ഗവര്‍ണര്‍ക്ക് നല്‍കിക്കൊണ്ട് മന്ത്രി കെ. ബാബു നിര്‍വഹിച്ചു. എം.വി. നായര്‍ ഫോറത്തിന്റെ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് പ്രസിഡന്റ് ശിവദാസന്‍ പി. പിള്ള അദ്ധ്യക്ഷത വഹിച്ചു. ധനലക്ഷ്മി ബാങ്ക് മാനേജിങ് ഡയറക്റ്റര്‍ പി.ജി. ജയകുമാര്‍, ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്മാന് കെ.പി. പത്മകുമാര്‍, സിന്റിക്കേറ്റ് ബാങ്ക് മുന്‍ ചെയര്മാന് ജോര്‍ജ് ജോസഫ്, പഞ്ചാബ് നാഷണല്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.പി. സുരേഷ്, സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് ജനറല്‍ സെക്രട്ടറി കെ.യു. ബാലകൃഷ്ണന്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ എബ്രഹാം തര്യന്, ഗ്രേറ്റര്‍ കൊച്ചി ബാങ്കേഴ്സ് ക്ലബ് പ്രസിഡന്റ് പീറ്റര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: