കൊച്ചി: സംസ്ഥാന ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദേശീയ ഉപഭോക്തൃദിനാചരണം ഇന്ന് രാവിലെ 9.30-ന് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി അനൂപ് ജേക്കബ് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ ഉദ്ഘാടനം ചെയ്യും. 2010 ലെ ഉപഭോക്തൃ സംരക്ഷണ പുരസ്കാരങ്ങള്‍ എക്സൈസ്മന്ത്രി കെ.ബാബു വിതരണം ചെയ്യും. ഹൈബി ഈഡന് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിളളി, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, സിവില്‍ സപ്ലൈസ് കോര്പറേഷന് ചെയര്മാന് എ.ടി.ജയിംസ്, എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്റ എ.രാജേഷ്, ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ സെക്രട്ടറി എക്സ്. അനില്‍ , ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്ട്രോളര് കെ.പി.പത്മകുമാര്‍, ജില്ലാ ഫുഡ് സേഫ്ടി ഓഫീസര്‍ കെ.അജിത് കുമാര്‍, കണ്‍സ്യൂമര്‍ ഓര്ഗനൈസേഷന് ഓഫ് കേരള പ്രസിഡന്റ് അഡ്വ.ടോം ജോസ്, കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതി മെമ്പര്‍ ജോസഫ് വിക്ടര്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ശ്യാം ജഗന്നാഥന് തുടങ്ങിയവര്‍ പങ്കെടുക്കും.
ഉപഭോക്തൃ സംരക്ഷണ നിയമത്തെ സംബന്ധിച്ച് പൊതു സമൂഹത്തിന് വേണ്ടത്ര അവബോധം ഇല്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ നിരന്തര ചൂഷണത്തിന് വിധേയമായിക്കൊണ്ടരിക്കുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ ദേശീയ ഉപഭോക്തൃദിനം വിപിലുമായി ആചരിക്കുന്നത്. 2010 ലെ ഉപഭോക്തൃ സംരക്ഷണ പുരസ്കാരത്തിന് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ സമിതി അര്‍ഹരായി. 50,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. രണ്ടാം സ്ഥാനം കൊല്ലം കണ്‍സ്യൂമര്‍ കൗണ്‍സിലിനാണ്. മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും. മൂന്നാം സ്ഥാനം രണ്ട് സംഘടനകള്‍ക്കാണ്. ഇടുക്കി ജില്ലാ കണ്‍സ്യൂമര്‍ വിജിലന്‍സ് ഫോറവും പാലക്കാട് ഉപഭോക്തൃ സംരക്ഷണ സമിതിയുമാണ് 20,000 രൂപയുടെ മൂന്നാം സമ്മാനം പങ്കിട്ടത്. ചടങ്ങില്‍ 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമവും പൊതു ജനങ്ങളും, ഉപഭോക്തൃ വ്യാപാരികളും പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കലും എന്നീ വിഷയങ്ങളില്‍ സെമിനാറും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: