കീറോ: ഈജിപ്തില്‍ പുതിയ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ട്. സ്റ്റേറ്റ് ടെലിവിഷനുകള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇന്ന് മാത്രമെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയുള്ളു. എന്നാല്‍ ഇസ്ലാമിക പിന്തുണയുള്ള പുതിയ ഭരണഘടന പാസായതായി ഭരണകക്ഷിയായ മുസ്ലീം ബ്രദര്‍ ഹുഡ് അവകാശപ്പെട്ടു. ഭരണഘടനയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചതായാണ് ഇവരുടെ അവകാശവാദം. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ഭരണഘടനക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഹിതപരിശോധനയ്ക്ക് മുര്‍സി പ്രഖ്യാപിക്കുകയായിരുന്നു. അവസാനഘട്ട തെരഞ്ഞെടുപ്പില്‍ 64ശതമാനം പേര് അനുകൂലമായി വോട്ട് ചെയ്തെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ 15ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 57 ശതമാനം പേര് വോട്ടുചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ ഭരണഘടനയ്ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണ് ഹിതപരിശോധന നടത്തിയത്. പുതിയ ഭരണഘടനയ്ക്കെതിരെ രാജ്യത്തെ ജഡ്ജിമാരുള്‍പ്പെടെ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇന്നലെ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ണമായതോടെ വൈസ് പ്രസിഡന്റ് മഹ്മൂദ് മക്കി രാജി പ്രഖ്യാപിച്ചുരുന്നു. ഓഗസ്റ്റിലാണ് മക്കി വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. തനിക്ക് ഈ കുപ്പായം ഇണങ്ങില്ലെന്ന് രാജി പ്രഖ്യാപനത്തില്‍ മക്കി പറഞ്ഞു. കഴിഞ്ഞമാസം തന്നെ മക്കി രാജിപ്രഖ്യാപനം നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളുടെ സമ്മര്‍ദത്തിന്റെ ഭാഗമായി പദവിയില്‍ തുടരുകയായിരുന്നു. ഹിതപരിശോധന സുഗമമായി നടത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി രണ്ടരലക്ഷത്തോളം സുരക്ഷാസേനയെയാണ് ഭരണകൂടം രാജ്യവ്യാപകമായി വിന്യസിച്ചത്. രണ്ടാംഘട്ടത്തിലും അനുകൂല വിധിയെഴുത്താവും ഉണ്ടാവുകയെന്നാണു നിരീക്ഷകരുടെ കണക്കുകൂട്ടല്‍. ഹിതപരിശോധനയില്‍ അനുകൂല വിധിയുണ്ടാവുന്നതോടെ ഈജിപ്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരമാവുമെന്ന് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്ന മുസ്്ലിം ബ്രദര്‍ഹുഡ് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: