കൊച്ചി: മുനമ്പം അഴിമുഖം ഡ്രഡ്ജ് ചെയ്യണമെന്നാവശ്യപ്പെട്ട് മത്സ്യമേഖലാ സംരക്ഷണ സമിതിനടത്തിവരുന്ന നിരാഹാര സത്യഗ്രഹം വിജയത്തിലേക്ക്. ഈ മാസം 24ന് അഴിമുഖം ഡ്രഡ്ജ് ചെയ്യാന്‍ തീരുമാനമായി. അഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ത്തിട്ട നീക്കണമെന്ന പതിറ്റാണ്ടുകള്‍ നീണ്ട മുറവിളി മാറിമാറി ഭരിച്ചസര്ക്കാരുകള് അവഗണിച്ചതോടെയാണ് ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ മത്സ്യമേഖലാ സംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോഭ പരിപാടികളും ഒടുവില്‍ റിലേനിരാഹാര സത്യഗ്രഹവും ആരംഭിച്ചത്. സത്യഗ്രഹത്തോടും പ്രക്ഷോഭ പരിപാടികളോടും അനുഭാവം പ്രകടിപ്പിച്ച് ഒട്ടേറെ സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഒടുവില്‍ ഈ മാസം 24ന് ഡ്രഡ്ജിങ്ങിന് അധികൃതര്‍ തീരുമാനിച്ചിരിക്കയാണ്.
മുനമ്പത്ത് ഡ്രഡ്ജിങ്ങിന് സ്ഥിരം സംവിധാനം വേണമെന്നാണ് മത്സ്യമേഖലാ സംരക്ഷണ സമിതിയുടെ ആവശ്യം. നൂറുകണക്കിനു മത്സ്യബന്ധനയാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മുനമ്പത്ത് നടത്തുന്ന അശാസ്ത്രീയമായ ഡ്രഡ്ജിങ്ങ് വിപരീതഫലമാവും ഉണ്ടാക്കുകയെന്ന് മത്സ്യമേഖലാ സംരക്ഷണസമിതി ചെയര്മാന് കെ.കെ.വേലായുധന് മുന്നറിയിപ്പു നല്കി. ഡ്രഡ്ജ് ചെയ്യുന്ന മണല്‍ കടലിലേക്കുതന്നെ തള്ളാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നീക്കംചെയ്യുന്ന മണല്‍കരയില്‍ തന്നെ നിക്ഷേപിച്ച് വില്ക്കാന് നടപടി സ്വീകരിക്കണം. ഇത് എറിയാട്, പള്ളിപ്പുറം പഞ്ചായത്തുകള്‍ക്ക് വരുമാനമാര്‍ഗവുമാകും. ഡ്രഡ്ജിങ്ങ് പ്രഹസനമാക്കരുതെന്നും വേലായുധന് ആവശ്യപ്പെട്ടു. മുനമ്പത്ത് 24ന് തന്നെ ഡ്രഞ്ച്ജിങ്ങ് ആരംഭിക്കുമെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി കെ.ബാബു ജന്മഭൂമിയോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: