ന്യൂദല്‍ഹി: 2013 ഫെബ്രുവരി മുതല്‍ ഇന്ത്യ ഒട്ടാകെ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം നടപ്പിലാക്കുമെന്ന് കേന്ദ്രടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചു. നേരത്തെ മാര്‍ച്ച് മുതല്‍ ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
നിലവിലെ സംവിധാനം അനുസരിച്ച് അതാത് സര്‍ക്കിളിനുള്ളില്‍ മാത്രമേ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയൂ. 2012-ലെ ദേശീയ ടെലികോം നയത്തിന്റെ ഭാഗമായാണ് നമ്പര്‍ പോര്‍ട്ടബിലിറ്റി രാജ്യവ്യാപകമാക്കുന്നതെന്ന് ടെലികോം മന്ത്രി വ്യക്തമാക്കി.
രാജ്യവ്യാപകമായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം ലഭ്യമാകുന്നതോടെ കേരളത്തിലുള്ള മൊബൈല്‍ ഉപഭോക്താവിന് സംസ്ഥാനത്തിന് പുറത്തെ മൊബൈല്‍ സര്‍ക്കിളുകളിലും നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം പ്രയോജനപ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: