കാസര്‍കോട്: ജില്ലയില്‍ മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹന മേകുന്ന മുസ്ളിം ലീഗിണ്റ്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്റ്റ് പി സുരേഷ് കുമാര്‍ ഷെട്ടി പറഞ്ഞു. കഴിഞ്ഞദിവസം നാരം പാടിയില്‍ അയ്യപ്പഭക്തനെയടക്കം ബസ് ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തെ ന്യായീകരിക്കുകയും അക്രമികളെ പരസ്യമായി പിന്തുണക്കുകയും ചെയ്യുന്ന ലീഗ് നേതൃത്വത്തിണ്റ്റെ നടപടി ജില്ലയിലെ ക്രമസമാധാനാന്തരീക്ഷത്തിന് ഭീഷണിയാണ്. സംഘര്‍ഷമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ,ചെര്‍ക്കളം അബ്ദുള്ള വിഭാഗങ്ങളുടെ ഗ്രൂപ്പ് പോരും ഇതിന് പിന്നിലുണ്ട്. പോലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള മുസ്ളിം ലീഗിണ്റ്റെ കള്ളപ്രചാരണം പൊളിഞ്ഞിരിക്കുകയാണ്. പോലീസ് സേനയെ വര്‍ഗ്ഗീയവല്‍ക്കരിച്ച് ജില്ലയിലെ മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ലീഗ് നീക്കം ചെറുക്കണം. ഡിസംബര്‍ ആറിനോടനുബന്ധിച്ച് നടന്ന അക്രമങ്ങളില്‍ നിസാരവകുപ്പിന് മാത്രം കേസെടുത്ത പോലീസ് നടപടിയും ന്യായീകരിക്കാനാകില്ല. മുസ്ളിം ലീഗിണ്റ്റെ അക്രമത്തെ ശക്തമായ ജനകീയ പ്രതിരോധത്തിലൂടെ നേരിടുമെന്നുംഅദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: