കാസര്‍കോട് : കടകള്‍ തീവെച്ച് നശിപ്പിച്ചും ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തും ജില്ലയില്‍ ഭീതി പരത്തി അഴിഞ്ഞാടിയ മതതീവ്രവാദികള്‍ക്കെതിരായ നടപടിയില്‍ ജില്ലാ ഭരണകൂടം വെള്ളം ചേര്‍ത്തു. ഡിസംബര്‍ ആറിന് ജില്ലയില്‍ അപ്രഖ്യാപിത ഹര്‍ത്താല്‍ തടയുന്നതിന് അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മൂന്നിന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമാധാന സമിതി യോഗം പോലീസിന് പൂര്‍ണ്ണ അധികാരം നല്‍കിയിരുന്നു. രാജ്യത്ത് എവിടെയുമില്ലാത്ത ഹര്‍ത്താല്‍ കാസര്‍കോട്ട് നടക്കുന്നത് നാണക്കേടാണെന്ന് തുറന്നു സമ്മതിച്ച ജില്ലാ പോലീസ് കര്‍ശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ ആറിനോടനുബന്ധിച്ച് തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ കാസര്‍കോട് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ അക്രമം അരങ്ങേറി. അഞ്ചിന് വൈകിട്ട് തന്നെ ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തിഅപ്രഖ്യാപിത ഹര് ത്താലിന് മത തീവ്രവാദികള്‍ മുന്നറിയിപ്പ് നല്കി. ആറിന് ചെര്‍ക്കളയിലും ഉളിയത്തടുക്കയിലും മൂന്ന് കടകള്‍ അഗ്നിക്കിരയാക്കി. പെര്‍ഡാല, ചളിയംങ്കോട്, ഏരിയാല്‍, ആരിക്കാടി തുടങ്ങിയ സ്ഥലങ്ങളില്‍ പത്തോളം ബസുകള്‍ എറി ഞ്ഞു തകര്‍ത്തു. ഡിസംബര്‍ ൫നും ആറിനും നടന്ന അക്രമസംഭവങ്ങളില്‍ ലീഗിണ്റ്റെ പ്രാദേശിക നേതാക്കന്മാരടക്കം നൂറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ മുന്‍ തീരുമാനങ്ങള്‍ക്കു വിരുദ്ധമായി മുഴുവന്‍ പേരെയും ജാമ്യത്തില്‍ വിടുകയായിരുന്നു പോലീസ് ചെയ്തത്. അക്രമം നടത്തുമ്പോള്‍ പിടികൂടിയവരും ഇതിലുള്‍പ്പെടും. ബദിയടുക്ക പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ ഒന്ന് മാത്രമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നായിരുന്നു ഇത്. മൂന്ന് കേസിലും ഒരാളെപ്പോലും ഇതുവരെ അറസ്റ്റുചെയ്യാനും പോലീസിനായില്ല. ചെര്‍ക്കളയിലും ഉളിയത്തടുക്കയിലും നടന്ന തീവെപ്പ് കേസിലെയും സ്ഥിതി വ്യത്യസ്തമല്ല. അക്രമികള്‍ ഇപ്പോ ഴും കണ്ടാലറിയാവുന്നവര്‍ മാത്രമാണ്. ബസുകള്‍ക്ക് കല്ലേറ് നടത്തിയതിന് കാസര് കോട് ടൗണ്‍ പോലീസ് എ ടുത്ത കേസിലും അക്രമികള്‍ പുറത്തുതന്നെ. അക്രമികള്‍ ക്കെതിരെ ജാമ്യമില്ലാ വകുപ്പിന് കേസെടുക്കുമെന്ന ജില്ലാ പോലീസ് മേധാവിയുടെ പ്രഖ്യാപനം സമാധാന സമിതി യോഗത്തില്‍ ഒതുങ്ങി. ഇതു സംബന്ധിച്ച് പത്രവാ ര്‍ത്ത ഇറക്കിയെങ്കിലും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് നിര്‍ദ്ദേശം എത്തിയില്ലെന്നാണ് വ്യക്തമാകുന്നത്. പെര്‍ഡാലയില്‍ പോലീസ് സാന്നിധ്യത്തിലാണ് സ്വകാര്യ ബസ് ആക്രമിക്കപ്പെട്ടത്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പോ ലീസ് പിന്തുടര്‍ന്ന വീഴ്ച യാണ് കഴിഞ്ഞ ദിവസം നാരംപാടിയില്‍ അക്രമത്തിന് വഴിവച്ചത്. ഡിസംബര്‍ ആറിനോടനുബന്ധിച്ച് പതിച്ച പോസ്റ്ററുകള്‍ നീക്കം ചെയ്യാനും പോലീസ് തയ്യാറായില്ല. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി നടപടികളില്‍ വിട്ടുവീഴ്ച വരുത്തരുതെന്ന് സമാധാന സമിതി യോഗം ഒന്നടങ്കം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. പോലീസ് സ്റ്റേഷനില്‍ കയറി പ്രതികളെ മോചിപ്പിച്ച ലീഗ് എംഎല്‍എമാരെ യോഗം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലീഗ് നേതൃത്വം ചെലുത്തുന്ന രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ പോലീസിന് കൂച്ചുവിലങ്ങിടുന്നുവെന്നാണ് ഈ സംഭവവും തെളിയിക്കുന്നത്. 20 വര്‍ഷത്തിനിടെ ആദ്യമായി കാസര് കോട് അപ്രഖ്യാപിത ഹര് ത്താല്‍ അവസാനിപ്പിച്ചതില്‍ പോലീസ് സേനയ്ക്കും അഭിമാനിക്കാവുന്ന മുഹൂര്‍ത്തമായിരുന്നെങ്കിലും ലീഗ് സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി അക്രമികള്‍ക്കെതിരായ നടപടികള്‍ ദുര്‍ബലപ്പെടുത്തുന്നത് കളങ്കമാകും. ഒപ്പം ജില്ലയിലെ സമാധാന ശ്രമങ്ങളെ അത് പിന്നോട്ടു വലിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: