ചങ്ങനാശേരി: ഹിന്ദുഐക്യവേദി നേതാവിന് ചങ്ങനാശേരി സിഐയുടെ ശകാരവര്‍ഷം. ലൗജിഹാദുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് വി.ശശിയോട് ചങ്ങനാശേരി സിഐ കെ.ശ്രീകുമാര്‍ അപമര്യാദയായി പെരുമാറിയതില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞദിവസം പുഴവാതിലുള്ള ഒരു ഹിന്ദുപെണ്‍കുട്ടിയെ മുസ്ലീംയുവാവ് വിവാഹം കഴിക്കാമെന്നുള്ള ധാരണയില്‍ കൂട്ടിക്കൊണ്ടുപോയിരുന്നു.
രണ്ടുദിവസം കഴിഞ്ഞ് ഇന്നലെചങ്ങനാശേരി പോലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ മോചിപ്പിക്കുന്നതിനായി പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആവശ്യപ്രകാരം ഹിന്ദുഐക്യവേദി പ്രസിഡന്റ് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയോട് കാര്യവിവരങ്ങള് തിരക്കുകയും ഇതില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെടുകയും. പെണ്‍കുട്ടി എടുത്ത തീരുമാനത്തില്‍ ഉറച്ചു നിന്നതിനാല്‍ വി.ശശി, പെണ്‍കുട്ടിയുടെ വീട്ടുകാരുമായി വീണ്ടും സംസാരിച്ചു. ഈ സമയം സ്റ്റേഷനിലെത്തിയ സിഐ ഹിന്ദുഐക്യവേദി നേതാക്കളെ വിളിപ്പിച്ചു.
അഡ്വക്കേറ്റ് വരുന്ന താമസം മാത്രമേയുള്ളൂവെന്ന് നേതാക്കള്‍ സിഐയോട് പറഞ്ഞസമയം വളരെയേറെ മോശമായ രീതിയില്‍ നേതാക്കളോട് സംസാരിക്കുകയും ഇറങ്ങിപ്പോകണമെന്ന് ആക്രോശിക്കുകയും ചെയ്തു. നിരന്തരമായി ഹിന്ദുഐക്യവേദി നേതാക്കളോട് സിഐ നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ഇത്തരം പലസംഭവങ്ങള്‍ നേരത്തെയുണ്ടായിട്ടുണ്ട്. ടിപ്പര്‍ ലോറി സമരത്തിലും കോട്ടയം വിന്‍സര്‍കാസില്‍ ഹോട്ടല്‍ വിഷയത്തിലും പായിപ്പാട് അടുത്തയിടെയുണ്ടായ മാലിന്യപ്രശ്നങ്ങളിലും എല്ലാം സിഐ കെ.ശ്രീകുമാര്‍ പക്ഷപാതപരമായി പെരുമാറുകയായിരുന്നു.
ഹിന്ദുഐക്യവേദി പ്രതിഷേധിച്ചു
ചങ്ങനാശേരി: ചങ്ങനാശേരി സിഐ കെ.ശ്രീകുമാറിന്റെ നിരന്തരമായ നിഷേധാത്മക നിലപാടുകള്‍ക്കെതിരെ ഹിന്ദുഐക്യവേദി താലൂക്ക് സമിതി പ്രതിഷേധിച്ചു. ഇതിനെതിരെ 12ന് വൈകിട്ട് 4ന് ചങ്ങനാശേരിയില്‍ പൊതുസമ്മേളനവും പ്രകടനവും നടത്താന്‍ തീരുമാനിച്ചു. ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് വി.ശശി, അധ്യക്ഷത വഹിച്ച യോഗത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹക് പി.ആര്.സജീവ്, കെ.എസ്.ഓമനക്കുട്ടന്, പി.ഡി.ബാലകൃഷ്ണന്, മനോജ്, ഒ.ആര്.ഹരിദാസ്, ഷിജു. പി.പി.ധീരസിംഹന്‍, സന്തോഷ്, അനില്‍, എ.ഐ.രഘു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: