കൊച്ചി: മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികള്‍ക്ക് നേവി നിരോധനമേര്പെടുത്തുന്നു എന്നത് വാസ്തവവിരുദ്ധമാണെന്ന് നേവി അധികൃതര്‍ അറിയച്ചു. 10 മെയില്‍ വരെയുള്ള സുരക്ഷ കോസ്റ്റല്‍ പേലീസിന്റെ പരിധിയാണെന്നും നേവി അധികൃതര്‍ ഇന്നലെ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു. മത്സ്യബന്ധന നിരോധനം ഉദ്ദേശിച്ചല്ല നിരോധനമേര്പെടുത്തുന്നത്. രാജ്യസുരക്ഷയുടെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ വേണമെന്ന് സര്‍ക്കാരിനോട് നേവി നിര്‍ദേശിച്ചിട്ടുണ്ട്.
എല്‍എന്‍ജി ടാങ്ക് ഫാമിന്റെ 1.5 മെയില്‍ വടക്കോട്ട് ഏകദേശം മൂന്ന് കിലോമീറ്ററും ഉള്‍കടലിലേക്ക് രണ്ട് മെയില്‍ ഏകദേശം നാല് കിലോമീറ്ററും രാജ്യസുരക്ഷയുടെ ഭാഗമായി നിയന്ത്രണമുണ്ടാകും. എറണാകുളം ഓയില്‍ പൈപ്പിന്റെ സമീപത്തും മത്സ്യബന്ധനത്തിനു നിയന്ത്രണമുണ്ടാകും. ഇത് സുരക്ഷ സംബന്ധിച്ചുള്ള നിയന്ത്രണം മാത്രമാണെന്നും നിരോധനം ഏര്‍പെടുത്തിയിട്ടില്ലെന്നും കൊച്ചിന് പോര്‍ട്ട് അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. കപ്പല്ചാലിലൂടെയും യുദ്ധക്കപ്പലുകളുടെ സമീപത്തും ബോട്ടുകളും വള്ളങ്ങളും മത്സ്യബന്ധനം നടത്തുന്നതിന് നിയന്ത്രണമേര്‍പെടുത്തിയിട്ടുണ്ട്.
നേവി നിര്‍ദേശിച്ച ഭാഗത്ത് സര്‍ക്കാര്‍ ഏര്‍പെടുത്തേണ്ട സുരക്ഷ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് വച്ച് ഉന്നതതല യോഗം ചേരാന്‍ യോഗം തീരുമാനിച്ചു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് എല്ലാ മാസവും നടക്കുന്ന കടലോര ജാഗ്രതാ സമിതിയില്‍ സിഐഎസ്എഫിനേയും ഉള്‍പെടുത്തും.
സമിതിയില്‍ ഇത്തരം സുരക്ഷാ കാര്യങ്ങള്‍ കൂടി കാര്യക്ഷമമായി ചര്‍ച്ച ചെയ്യുന്നതിനാണത്. മത്സ്യബന്ധനത്തിന് പോകുന്ന മുഴുവന്‍ തൊഴിലാളികളും തങ്ങള്‍ക്ക് ലഭിച്ച പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് കൈവശം സൂക്ഷിക്കണമെന്നും യോഗം നിര്‍ദേശിച്ചിട്ടുണ്ട്.
കളക്ടറുടെ ക്യമ്പ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ ഡൊമിനിക്ക് പ്രസന്റേഷന്, ഹൈബി ഈഡന് എംഎല്‍എ, നേവി, തീരദേശ പോലീസ്, സിഐഎസ്എഫ്, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥര്‍, കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: