മുംബൈ: മുംബൈ താനെയ്ക്ക് സമീപം ഭാണ്ഡൂപില്‍ മലയാളിയെ പുലി കടിച്ചുകൊന്നു.ഭാണ്ഡുപില്‍ ജല സംഭരണിയിലെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരനായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ആന്റണി ഫെര്‍ണാണ്ടസാണ് കൊല്ലപ്പെട്ടത്.ബുധനാഴ്ച രാത്രി ജോലിക്കു പോയ ആന്റണിയെകുറിച്ച് പിന്നീട് വിവരമൊന്നുമില്ലാത്തതിനാല്‍ വ്യാഴാഴ്ച പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.പോലീസും വനംവകുപ്പ് അധികൃതരും നടത്തിയ പരിശോധനയില്‍ സംഭവസ്ഥലത്തുനിന്നും അരകിലോമീറ്റര്‍ അകലെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: