പെരുമ്പാവൂര്‍: കാഞ്ഞിരക്കാട് പോലീസ് ക്വാര്‍ട്ടേഴ്സിന് സമീപം ഷട്ടില്‍ കളികാണാനെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥി യെ ഒരു സ്ത്രീയടക്കം അഞ്ചോളം പേര് ചേര്‍ന്ന് ആക്രമിച്ച കേസിന്റെ അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് ബന്ധുക്കള്‍. കാഞ്ഞിരക്കാട് അമ്പാട്ട് വീട്ടില്‍ സുധയുടെ മകന് സുധീഷാണ് ആക്രമിക്കപ്പെട്ടത്. സുധീഷും കുട്ടുകാരും ചേര്‍ന്ന് ഷട്ടില്‍ കളികണ്ടിരുന്ന സമയം സമീപത്തുള്ള റൗഫ്, സോനു, ശ്രീകുമാര്‍, റൗഫീന്റെ പിതാവ് സലീം എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും റൗഫിന്റെ മാതാവ് അസഭ്യം പറഞ്ഞതായും സുധീഷും അമ്മസുധയും, സുഹൃത്തുക്കളും പത്രസമ്മേളനത്തില്‍ പറഞ്ഞു.
സുധീഷ്, സഹോദരന് സൂരജ് എന്നിവരും ഇരുപത്തഞ്ചോളം വരുന്ന സുഹൃത്തുക്കളും ഡിവൈഎഫ്ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാത്തതിന്റെ രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും ഇവര്‍ പറയുന്നു. ഇതുപോലെ മുമ്പും ആക്രമിച്ചിട്ടുണ്ടെന്നും അന്ന് റസിഡന്‍ഷ്യ അസോസിയേഷന് ഭാരവാഹികള്‍ ഇടപെട്ട് ഒത്തുതീര്ക്കുകയായിരുന്നുവെന്നും സുധീഷ് പറഞ്ഞു. ഇവര്‍ തന്നെ മാത്രം ഉപദ്രവിക്കുന്നത് എന്തിനെന്ന് അറിയില്ലെന്നും പരിക്കേറ്റെങ്കിലും ചികിത്സതേടാന്‍ വരെ ഭയമാണെന്നും സുധീഷ് പറഞ്ഞു.
ആക്രമണത്തില്‍ വെച്ച് സുധീഷിന്റെ വലത് കൈക്ക് ചതവ് സംഭവിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ആക്രമണത്തിനു ശേഷം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ ചികിത്സനല്‍കുന്നതിനും മറ്റ് നടപടികള്‍ സ്വീകരിക്കുന്നതിനും വീഴ്ചവരുത്തിയതായും ബന്ധുക്കള്‍ ആരോപിച്ചു. ആക്രമിച്ചവരുടെ പേരുവിവരങ്ങള്‍ പോലീസിന് പറഞ്ഞ് കൊടുത്തെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്നും അമ്മ സുധ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: