ന്യൂയോര്‍ക്ക്: 2002 നും 2009നുമിടയില്‍ ഉണ്ടായ ആഗോള ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ 12 ശതമാനം പാക്കിസ്ഥാനിലാണ്. 11 ശതമാനം ഇന്ത്യയിലും 10 ശതമാനം അഫ്ഗാനിസ്ഥാനിലുമാണെന്ന് ഗ്ലോബല്‍ ടെററിസം സൂചികയില്‍ വ്യക്തമാക്കുന്നു. ലോകജനതയ്ക്ക് ഭീകരവാദം വന്‍ഭീഷണിയായി മാറുന്നതായി പ്രഥമ ഗ്ലോബല്‍ ടെററിസം (ജിടിഐ) സൂചികയാണ് വ്യക്തമാക്കുന്നത്. 2011-ല്‍ ഭികരവാദത്തിന്റെ പ്രത്യാഘാതം കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. മിഡില്‍ ഈസ്റ്റ് ഒന്നാമതെത്തിയപ്പോള്‍ പാക്കിസ്ഥാന് മൂന്നാമതെത്തി. റഷ്യയാണ് നാലാമത്. 2003-ലെ ഇറാക്ക് യുദ്ധത്തിന് ശേഷം ആഗോളതലത്തില്‍ തീവ്രവാദം വര്‍ധിച്ചു വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2011-ല്‍ 7,473 തീവ്രവാദി ആക്രമണങ്ങളാണ് ആഗോളതലത്തില്‍ ഉണ്ടായത്. എന്നാലിത് 2007 -നേക്കാളും 25 ശതമാനം കുറവാണ്. 2001 സെപ്റ്റംബറിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ഒരോ വര്‍ഷവും ഭീകര ആക്രമണങ്ങള്‍ കൂടിവരികയാണ്. സപ്തംബറിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷമാണ് ഭീകരവാദപ്രവര്‍ത്തനങ്ങളുടെ എണ്ണം ക്രമാനുകതമായി വര്ധിച്ചുവന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ മിക്ക ആക്രമണങ്ങളും വലിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴിവെച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇറാഖ് യുദ്ധത്തിന് ശേഷമാണ് ആഗോളതലത്തില്‍ ഭീകരവാദം ഇത്രകണ്ട് വ്യാപിക്കാന്‍ തുടങ്ങിയത്. ഇറാഖ് യുദ്ധത്തിനുശേഷം ഏറ്റവുമധികം ഭീകരാക്രമണവെല്ലുവിളി ഉണ്ടായിരിക്കുന്നത് 2011ലാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലും കൊളംബോയിലും ഭീകരവാദത്തിനെതിരെ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്.
വളരെ വൈകാരികമായ ഒരു വിഷയാമാണ് ഭീകരവാദം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടക്ക് ഭീകരവാദത്തിന്റെ പ്രത്യാഘാതങ്ങള്‍ വളരെ ചെറുതാണ്. എന്നിരിന്നാലും നാം ഊഹിക്കുന്നതിലും ഇന്ന് ഭീകരവാദം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എക്കണോമിക് ആന്റ് പീസിന്റെ ചെയര്മാന് സ്റ്റീവ് കിലേലെ പറഞ്ഞു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം ഭീകരാക്രമണങ്ങളില്‍ 195 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വടക്കേ അമേരിക്കയിലാണ് ഭീകരാക്രമണക്ഷഭീഷണി നിലവിലുളളത്. പടിഞ്ഞാറന്‍ യൂറോപ്പിനേക്കാള്‍ 19 ശതമാനം കുറവാണ് വടക്കേ അമേരിക്കയിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദേശ സൈനിക ഇടപെടലുകള്‍ ചില രാജ്യങ്ങളില്‍ ഭീകരാക്രമണ ഭീഷണി ഉയര്‍ത്താന്‍ ഇടയാക്കിയിട്ടുണ്ടെന്നും ജി ടി ഐ ചൂണ്ടിക്കാട്ടുന്നു. 158 രാജ്യങ്ങളില്‍ 31 രാജ്യങ്ങള്‍ 2001 മുതല്‍ ഭീകരാക്രമണം നേരിട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദരിദ്ര രാജ്യങ്ങളില്‍ ഭീകരാക്രമണം ഉണ്ടായിട്ടില്ലെന്നതാണ് റിപ്പോര്‍ട്ടിലെ മറ്റൊരു വസ്തുത. ഭീകരവാദത്തിന് ദാരിദ്ര്യം ഒരു ഘടകമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തികളും പൊതുസ്വത്തുമാണ് ഭീകരാക്രമണത്തിന്റെ പ്രധാന ലക്ഷ്യം. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണങ്ങള്‍ നാല് ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: