തിരുവനന്തപുരം: പഴവങ്ങാടി ഗണപതിക്ഷേത്രത്തിലും പാങ്ങോട് ഹനുമാന്‍സ്വാമി ക്ഷേത്രത്തിലും ഇലിപ്പോട് സേവാശ്രമത്തിലും തിരുവാതിര കമ്മറ്റിയുടെ അധീനതയില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ തിരുവാതിര കമ്മറ്റി എംപ്ലോയീസ് അസോസിയേഷന് എന്ന സംഘടന രൂപീകരിച്ചു. 80ശതമാനം വിമുക്തഭന്മാര് അംഗങ്ങളായിട്ടുള്ള തിരുവാതിര കമ്മറ്റിയിലെ അംഗങ്ങളുടെ സേവന വേതനവ്യവസ്ഥകള്‍ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനുവേണ്ടിയാണ് സംഘടനയ്ക്ക് രൂപം നല്‍കിയത്. ഇന്ന് രാവിലെ 11ന് വഞ്ചിയൂര്‍ സൈനിക് ആഡിറ്റോയത്തില്വച്ച് അസോസിയേഷന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായര്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ എസ്.പ്രഭാകരന് നായര്‍, ആര്.അജിത്കുമാര്‍, എം.മുരളീധരന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: