കണ്ണൂറ്: ദേശീയ നാടകോത്സവം നടക്കുന്ന കണ്ണൂറ് നഗരം നാടക ലഹരിയില്‍. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച നാടകോത്സവത്തിണ്റ്റെ ഭാഗമായി പകല്‍ മുഴുവന്‍ നാടകവുമായി ബന്ധപ്പെട്ട ശില്പശാലയും വൈകുന്നേരങ്ങള്‍ നഗരത്തിലെ ൩ വേദികളിലായി ദേശീയ-അന്തര്‍ദേശീയ ശ്രദ്ധ നേടിയ നാടകങ്ങളും അരങ്ങേറുകയാണ്. നാടകവേദികളും ശില്പശാലകളും സെമിനാറുകളും നാടക സ്നേഹികളുടെ മോശമല്ലാത്ത സാന്നിധ്യം കൊണ്ട് സമ്പന്നമാണ്. നാടകോത്സവത്തിണ്റ്റെ മൂന്നാം ദിവസമായ ഇന്നലെ ൩ നാടകങ്ങള്‍ അരങ്ങേറി. ദിനേശ് ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഭിമന്യു വിനയകുമാര്‍ സംവിധാനം ചെയ്ത തൃശ്ശൂറ് ജനഭേരിയുടെ ‘യമദൂത്, ആഫ്റ്റര്‍ ദ ഡെത്ത് ഓഫ് ഒഥല്ലോ’ എന്ന നാടകം അരങ്ങേറി. പ്രശസ്ത നാടകകൃത്തായ വില്ല്യം ഷേക്സ്പിയറിണ്റ്റെ ഒഥല്ലോയെന്ന നാടകത്തിണ്റ്റെ മലയാളാവിഷ്കാരമായ ഈ നാടകത്തില്‍ ഒഥല്ലോ, ഡെസ്ഡിമോണ, ലോഗോ എന്നിവരുടെ മരണം വ്യത്യസ്തമായി വശ്യമനോഹരമായി അവതരിപ്പിച്ചു. പരേതാത്മാക്കളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തുന്ന കാട്ടുപക്ഷികളുടെ രംഗപ്രവേശനത്തോടെ ആരംഭിച്ച നാടകം മടങ്ങുന്നതിന് മുമ്പ് സംസാരിക്കാന്‍ അല്പം സമയം വേണമെന്ന പരേതാത്മാക്കളുടെ ആവശ്യത്തിന് മുന്നില്‍ പക്ഷികള്‍ കാഴ്ചക്കാരാവുകയും ഇവരുടെ സംഭാഷണങ്ങളിലൂടെ കഥ പുരോഗമിക്കുകയും ചെയ്യുന്നു. ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഡാനിഷ് ഹുസൈന് സംവിധാനം ചെയ്ത ‘ക്രാപ്സ് ലാസ്റ്റ് ടേപ്പ്’ എന്ന നാടകവും ടൗണ്‍ സ്ക്വയറില്‍ പ്രൊഫ. പി.ഗംഗാധരന് സംവിധാനം ചെയ്ത ‘ഗലീലിയോ’യെന്ന നാടകവും അരങ്ങേറി. വൈകുന്നേരം ദിനേശ് ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ നാടക പ്രസ്ഥാനത്തിണ്റ്റെയും നാടന്‍ കലകളുടെയും പരിണാമം കേരളത്തിണ്റ്റെ പ്രത്യേക പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ഡോ. എ.കെ.നമ്പ്യാര്‍ സംസാരിച്ചു. കേരളത്തിണ്റ്റെ തനത് നാടകത്തിന് ചരമക്കുറിപ്പ് എഴുതാവില്ലെന്നും ഇനിയും നല്ല എഴുത്തുകാര്‍ നാടക രംഗത്തേക്ക് കടന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. സമകാലിക ജീവിതത്തിണ്റ്റെ വ്യാഖ്യാനമാണ് നാടകമെന്നും ജനതയെ മുന്നോട്ട് നയിക്കാനുതകുന്ന പ്രവര്‍ത്തനമാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പുനരുദ്ധാരണമോ പുനരുജ്ജീവനമോ അല്ല പുനഃസൃഷ്ടിയാണ് നാടകരംഗത്ത് ഇന്ന് വേണ്ടതെന്നും എ.കെനമ്പ്യാര് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: