കൊച്ചി: കേരളത്തിലെ 40 ലക്ഷത്തോളം വരുന്ന വിധവകളുടെ സാമൂഹ്യ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരള വിധവാ വെല്‍ഫെയര്‍ സംഘം സംസ്ഥാന സമ്മേളനം ഡിസംബര്‍ 2 ന് ആലുവ പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 9.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് സമ്മേളനം ഉദ്ഘാടനം ചെയ്യും. അന്‍വര്‍ സാദത്ത് എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കെ.പി.ധനപാലന് എംപി, സാജു പോള്‍ എംഎല്‍എ, വനിതാ കമ്മീഷന് അംഗം ഡോ.ലിസ്സി ജോസ്, ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് വി.ഡി.ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും.
11.30 ന് പ്രതിനിധി സമ്മേളനം യുവജന കാര്യമന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. സംഘം സംസ്ഥാന പ്രസിഡന്റ് തങ്കമണി നാരായണന് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ജോസ് തെറ്റയില്‍ എംഎല്‍എ, ജോസഫ് വാഴയ്ക്കന് എംഎല്‍എ, വനിത കമ്മീഷന് അംഗം അഡ്വ.നുര്‍ബിനാ റഷീദ്, ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ.ടി.ഇതിഹാസ്, മുനിസിപ്പല്‍ ചെയര്മാന് പി.ടി.ജേക്കബ് തുടങ്ങിയവര്‍ സംബന്ധിക്കും. ജനറല്‍ സെക്രട്ടറി ശാന്താ നമ്പീശന് റിപ്പോര്‍ട്ട് അവതരിപ്പിക്കും. സമ്മേളനത്തില്‍ 14 ജില്ലകളില്‍നിന്നുള്ള 1,000 ല്‍ പരം വിധവകള്‍ സംബന്ധിക്കും.
രണ്ട് മണിയ്ക്ക് നടക്കുന്ന സെമിനാര്‍ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ കുല്‍സു ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും. “വിധവകളും സാമൂഹ്യസുരക്ഷയും” എന്ന വിഷയം സംഘം സംസ്ഥാന രക്ഷാധികാരി കെ.കെ.ചന്ദ്രന് മാസ്റ്റര്‍ അവതരിപ്പിക്കും. വി.പി.സജീന്ദ്രന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, സര്‍ക്കിള്‍ കോ-ഓപ്പറേറ്റീവ് യൂണിയന് ചെയര്മാന്മാരായ നെച്ചി തമ്പി, ജോയ് പോള്‍, കൗണ്‍സിലര്‍ വി.പി.ജോര്‍ജ്ജ്, ജില്ലാ അഡ്വൈസറി ബോര്‍ഡ് ചെയര്മാന്മാര് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
വിധവാ വെല്‍ഫെയര്‍ കോര്പ്പറേഷന് രൂപീകരിക്കുക, വിധവാ പെന്ഷന് 1000/- രൂപയാക്കി ഉയര്‍ത്തുക, വിധവകളുടെ വായ്പ കുടിശിക എഴുതിത്തള്ളുക, കുട്ടികളുടെ വിദ്യാഭ്യാസ തുക വര്‍ധിപ്പിക്കുക, ദേശീയ കുടുംബ സഹായ തുക മുഴുവന്‍ വിധവകള്‍ക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം സര്‍ക്കാരിന് മുന്പില് ഉന്നയിക്കും. സമ്മേളനവിജയത്തിന് കെ.കെ.ചന്ദ്രന് മാസ്റ്റര്‍ രക്ഷാധികാരിയും അജി രാഘവന് ചെയര്‍മാനും, ജില്ലാ സെക്രട്ടറി മേരിക്കുട്ടി ജോസ് ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: