ന്യൂദല്‍ഹി: മദ്യരാജാവ് പോണ്ടി ഛദ്ദയും സഹോദരന് ഹര്‍ദീപ് ഛദ്ദയും വെടിയേറ്റു മരിച്ച സംഭവത്തില്‍ വേറൊരു അധോലോക സംഘമാണെന്ന് സംശയം. എയിംസ് നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് ഈ സംശയമുണ്ടായത്.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കലഹത്തിനിടെ സഹോദരമാര് പരസ്പരം വെടിവെക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. അതിന്റെ സാധ്യത തള്ളിക്കളയുന്നതാണ് ഫോറന്‍സിക്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍. ദല്‍ഹി ഛത്തര്‍പുരിലെ ഫാംഹൗസിലാണ് ഛദ്ദ സഹോദരന്മാര് കൊല്ലപ്പെട്ടത്.
അതിനിടെ, സൗത്ത് ദല്‍ഹിയിലെ ഫാം ഹൗസിലേക്ക് അതിക്രമിച്ചു കടന്നതിന് പോണ്ടി ഛദ്ദയുടെ നാല് സുരക്ഷാ ഭടന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവിടെയാണ് കഴിഞ്ഞ ശനിയാഴ്ച്ച ഛദ്ദയും സഹോദരനും വെടിയേറ്റു മരിച്ചത്. കൊലപാതകങ്ങള്‍ നടന്ന ദിവസം രാവിലെയാണ് ഛദ്ദയുടെ സുരക്ഷാ ഭടന്മാര് ഇവിടേക്ക് അതിക്രമിച്ചു കടന്നത്.
ഇവര്‍ അവിടെ വച്ച് ഹര്ദീപിനൊപ്പമുണ്ടായിരുന്നവരുമായി ഏറ്റുമുട്ടി അവരെ ഫാം ഹൗസിന് പുറത്താക്കിയിരുന്നു. അന്നു വൈകുന്നേരമാണ് കൊലപാതകങ്ങള്‍ നടന്നത്. ഈ സാഹചര്യത്തിലാണ് ഛദ്ദയുടെ സുരക്ഷാ ഭടന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: