ഗാസ: പശ്ചിമേഷ്യയില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള അന്താരാഷ്ട്രശ്രമങ്ങളെ അവഗണിച്ച് ഇസ്രയേല്‍-ഗാസാ പോരാട്ടം തുടരുന്നു. ആറ് ദിവസമായി തുടരുന്ന ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 91 ആയി. കരയുദ്ധത്തിന് സൂചന നല്കി ഗാസാ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ പന്ത്രണ്ട് പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമാണ് ഏറെയും. ഇന്നലെ ഗാസയിലെ നൂറ് കണക്കിന് കേന്ദ്രങ്ങളാണ് ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തത്. അറബിളെഗിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഗാസ സന്ദര്‍ശിക്കും. പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയും ബ്രിട്ടണുമടക്കമുള്ള രാഷ്ട്രങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ, ഹമാസ് പോരാളികളുടെ താവളം ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു പോലീസ് സ്റ്റേഷന് തകര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഗാസാസിറ്റിയിലെ അബ്ബാസ് പോലീസ് ആസ്ഥാന മന്ദിരത്തിനു നേരെയാണ് ഇസ്രേലി യുദ്ധവിമാനങ്ങള്‍ ബോംബാക്രമണം നടത്തിയത്. ഗാസാസിറ്റിയിലെ രണ്ടാമത്തെ വലിയ പോലീസ് ആസ്ഥാന കേന്ദ്രമാണ് അബ്ബാസ്.
പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു ആക്രമണം. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും പോലീസ് സ്റ്റേഷന് കെട്ടിടം ഏകദേശം പൂര്‍ണമായി തകര്‍ന്നതായും പലസ്തീന് അധികൃതര്‍ വ്യക്തമാക്കി. സമീപത്തെ നിരവധി വീടുകളും ഭാഗികമായി തകര്‍ന്നു. ഗാസയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഇസ്രയേല്‍ പലസ്തീന് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ശനിയാഴ്ച ഹമാസ് സര്‍ക്കാരിന്റെ ഓഫീസ് കെട്ടിടങ്ങള്‍ക്കു നേരെയും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനിടെ, ഒരു ലക്ഷത്തോളം വരുന്ന സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ ഇസ്രയേല്‍ ഒരുങ്ങുകയാണ്. ഏതു നിമിഷവും ഹമാസിനു നേരെ ഇസ്രയേല്‍ കരയുദ്ധം തുടങ്ങുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇസ്രയേല്‍ ഏത് നിമിഷവും യുദ്ധത്തിന് തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം ആറാം ദിവസത്തിലേക്ക് കടന്നു. അതേസമയം, പ്രശ്ന പരിഹാരത്തിനായി ഐക്യരാഷ്ട്രസഭ്വ ഇടപെടുന്നു. മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്സിയുമായി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ചര്‍ച്ച നടത്തി. സമാധാന ശ്രമങ്ങളോട് ഇസ്രായേലും പലസ്തീനും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെടിനിര്‍ത്തലിനും മൂണ്‍ ആഹ്വാനം ചെയ്തു.
സംഘര്‍ഷം ശമിപ്പിക്കാന്‍ അന്താരാഷ്ട്ര ഇടപെടലുകള്‍ ഏറുന്നുണ്ടെങ്കിലും പോരാട്ടം ശമിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇസ്രായേല്‍ വ്യോമാക്രമണം തുടരുകയാണ്. എന്നാല്‍ ഇസ്രയേല്‍ നടപടിക്കെതിരെ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നാണ് ഈജിപ്റ്റിന്റെ നിലപാട്. എഴുപതിലധികം പാലസ്തീന്‍കാരും മൂന്നോളം ഇസ്രയേല്ക്കാരുമാണ് ആറ് ദിവസത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ പത്ത്പേര് കൂടി കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണങ്ങളെ ബാന്‍ കി മൂണ്‍ അപലപിച്ചു.
അതേസമയം, ഗാസയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ നാവികസേനയേയും രംഗത്തിറക്കിയിട്ടുണ്ട്. ഇതിനിടയില്‍ ഗാസയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായി. ഒരു തരത്തിലുള്ള വിട്ടുവീഴിച്ചക്കും തയ്യാറല്ലെന്ന നിലയിലാണ് ഇസ്രയേല്‍ മുന്നോട്ട് പോകുന്നത്. ഏതു സമയത്തും ഒരു കരയുദ്ധത്തിന് തയ്യാറാണെന്നും ഇസ്രയേല്‍ അറിയിച്ചുകഴിഞ്ഞു. ഇതിനായി 75000 റിസര്‍വ്വ് ഭടന്മാരേയും തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ്. ഗാസാ സിറ്റിയില്‍ ഇസ്രയേല്‍ നടത്തുന്ന മിസെയില്‍ ആക്രമണവും തുടരുകയാണ്. ഇസ്രയേല്‍, ഈജിപ്ത്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ പ്രശ്നപരിഹാരത്തിനായി വരണമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ആവശ്യപ്പെട്ടു. ഇസ്രയേലിനെതിരെ പലസ്തീന് റോക്കറ്റ് ആക്രമണവും നടത്തുന്നുണ്ട്. ഹമാസ് പോലുള്ള ഭീകരസംഘടനകളെ ഇല്ലാതാക്കാതെ യുദ്ധത്തില്‍ നിന്നും പിന്മാറില്ലെന്ന നിലപാടാണ് ഇസ്രയേലിനുള്ളത്. സ്വയം പ്രതിരോധിക്കുവാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്ന് നേരത്തെ യുഎസ് പറഞ്ഞിരുന്നു.
അതേസമയം, ഗാസയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ലോകനേതാക്കള്‍ ഇടപെടണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഹില്ലരി നിരവധി നേതാക്കളുമായി ഫോണില്‍ ചര്‍ച്ച നടത്തിയതായും യുഎസ് വിദേശകാര്യ വക്താവ് വിക്ടോറിയ ന്യുലന്റ് പറഞ്ഞു. സ്വന്തം ജനതയ്ക്ക് മേല്‍ റോക്കറ്റുകള്‍ പതിക്കുമ്പോള്‍ ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും എന്നാല്‍ യുദ്ധം ഒഴിവാക്കാനായി ലോകനേതാക്കള്‍ സ്വാധീനം ചെലുത്തണമെന്ന നിലപാടാണ് ഹില്ലരി ചര്‍ച്ചകളില്‍ സ്വീകരിക്കുന്നതെന്നും വിക്ടോറിയ ന്യുലന്റ്് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: