ന്യൂദല്‍ഹി: മാധ്യമ പ്രവര്‍ത്തകര്‍ വസ്തുനിഷ്ഠമായ റിപ്പോര്‍ട്ടിങ് നടത്തണമെന്നു പ്രധാനമന്ത്രി മന്മോഹന് സിങ്. ഉത്തരവാദിത്തമില്ലാത്ത മാധ്യമ പ്രവര്‍ത്തനത്തിന് നിയന്ത്രണം ഒരു പരിഹാരമല്ല. ഇവര്‍ സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനാധിപത്യത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സുതാര്യവും ശക്തവുമായ ഒരു മാധ്യമ സംസ്കാരം ആവശ്യമാണെന്നും മന്മോഹന് പറഞ്ഞു. ദല്‍ഹിയില്‍ ദേശീയ മാധ്യമ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഉത്തരവാദിത്തമില്ലാത്ത മാധ്യമ പ്രവര്‍ത്തനം സാമൂഹ്യ അന്തരീക്ഷവും തകര്‍ക്കും. ഇവിടെ സെന്‍സര്‍ഷിപ്പ് കൊണ്ടു കാര്യമില്ല. മാധ്യമ പ്രവര്‍ത്തകര്‍ ആത്മപരിശോധന നടത്തണം. മാധ്യമങ്ങള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കുന്ന രാജ്യമാണ് ഇന്ത്യ
വസ്തുനിഷ്ഠമായ കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കുകയും അതേസമയം സെന്‍സേഷണലിസത്തിന് പുറകെ മാധ്യമങ്ങള്‍ പായരുതെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: