കൊച്ചി: റെസിഡന്റ്സ് അസോസിയേഷന് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെയും സേവ് കേരള മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ എറണകുളം ജില്ലയിലെ റെസിഡന്റ്സ് അസോസിയേഷന്‍സ് പ്രവര്‍ത്തകരുടെ ജില്ലാ കണ്വെന്ഷന് ഇന്ന് ഉച്ചയ്ക്ക് 2.30ന് കച്ചേരിപ്പടിയിലുള്ള ആശീര്‍ഭവനില്‍ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. സേവ് കേരള മൂവ്മെന്റ് പ്രസിഡന്റ് അഡ്വ.പി.ആര്.പത്മനാഭന് നായരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബെന്നി ബെഹനാന് എംഎല്‍എ, ഹൈബി ഈഡന് എംഎല്‍എ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചാ സമ്മേളനം കുരുവിള മാത്യൂസ്, എം.എസ്.അനില്‍കുമാര്‍, ഡി.വി.കുറുപ്പ്, തനൂജ സേവ്യര്‍, വി.പി.പ്രസാദ്, ഡോ.ടോണി ഫെര്‍ണാണ്ടസ്, പ്രൊഫ.ടി.എന്‍.ശങ്കരന് തുടങ്ങിയവര്‍ നയിക്കും.
ഇടപ്പള്ളി റെസിഡന്റ്സ് അസോസിയേഷന് ഏകോപനസമിതിയുടെ ആഭിമുഖ്യത്തില്‍ ഇടപ്പള്ളിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വിവിധ മേഖലകളില്‍ നടത്തി വരുന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍- അസ്ത്ര കൃഷി പദ്ധതി, കൃഷി പഠന ക്ലാസുകള്‍, നിയമബോധന ക്ലാസുകള്‍, നിയമബോധന ക്ലിനിക്ക്, കമ്പ്യൂട്ടര്‍ ക്ലാസുകള്‍ തുടങ്ങിയ ക്രിയാത്മക പരിപാടികള്‍ ജില്ലയിലെ മറ്റ് റെസിഡന്റ്സ് അസോസിയേഷനുകളിലേക്ക് വ്യാപിപ്പിക്കുക, തൃക്കാക്കര റെസിഡന്റ്സ് അസോസിയേഷന് അപ്പെക്സ് കൗണ്‍സില്‍ വൈഎംസിഎ എറണാകുളം, സേവ് കേരള മൂവ്മെന്റ് എന്നീ സംഘടനകള്‍ സംയുക്തമായി തൃക്കാക്കരയില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് ആരംഭിച്ചിരിക്കുന്നതും ഈ വരുന്ന 18-ാം തീയതി കൃഷിവകുപ്പ് മന്ത്രി കെ.പി.മോഹനന് ഉദ്ഘാടനം ചെയ്യുന്നതുമായ ജൈവ മാതൃകാ കൃഷിത്തോട്ടം പോലുള്ള പദ്ധതികള്‍ ജില്ലയില്‍ വ്യാപകമായി നടപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടിയാണ് ഈ കണ്വെന്ഷന് വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: