മരട്: പരിഷ്കൃത കേരളം വാര്ത്തെടുക്കുന്നതിനുപിന്നില് ശ്രീനാരായണഗുരുവിനെ പോലുള്ള കര്‍മ്മയോഗിയുടെ പങ്ക് വളരെ വിലപ്പെട്ടതായിന്നുവെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് പ്രകാശാനന്ദ സ്വാമികള്‍ പറഞ്ഞു. ആധുനിക കേരളം ഗുരുദേവനെ ഋഷീശ്വരനായാണ് കണക്കാക്കുന്നത്. അജ്ഞാനത്തില്‍ നിന്നും ജ്ഞാനത്തിന്റെ മാര്‍ഗത്തിലേക്ക് ഗുരുനമ്മെ നയിച്ചത് ത്യാഗത്തിലൂടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പനങ്ങാട് സന്മാര്ഗ സന്ദര്‍ശിനി സഭ നിര്‍മ്മിച്ച പുതിയ ഓഫീസിന്റേയും ശാന്തിമഠത്തിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പനങ്ങാട് ശ്രീനാരായണപുരം അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ വൈകിട്ട് 7ന് നടന്ന ചടങ്ങില്‍ പി.പി.രാജന് (എസ്എന്‍ഡിപി കണയന്നൂര്‍ യൂണിയന് സെക്രട്ടറി) സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.എ.രാധാകൃഷ്ണന് അദ്ധ്യക്ഷതവഹിച്ചു. ടി.കെ.അനില്‍കുമാര്‍, എം.ആര്.ഉണ്ണി, കെ.ജി.വിജയന്, കെ.എസ്.സുധീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: