തളിപ്പറമ്പ്: തളിപ്പറമ്പില്‍ അതിരുദ്ര മഹായജ്ഞത്തിണ്റ്റെ പ്രചരണാര്‍ത്ഥം ഹിന്ദുഐക്യവേദി സ്ഥാപിച്ച കമാനം സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. മെയിന്‍ റോഡില്‍ മൂത്തേടത്ത് ഹൈസ്കൂളിന് സമീപം വെച്ച കമാനമാണ് കഴിഞ്ഞദിവസം നശിപ്പിച്ചത്. ഒരുമാസം മുമ്പ് സ്ഥാപിച്ച കമാനത്തിണ്റ്റെ താഴെഭാഗം രണ്ട് സ്ഥലങ്ങളിലായി കത്തിച്ചിട്ടുണ്ട്. കണ്ണാടിപ്പറമ്പില്‍ നടന്നുവരുന്ന അതിരുദയജ്ഞത്തില് ജില്ലയുടെ അകത്തുനിന്നും പുറത്തുനിന്നുമായി ദിനംപ്രതി ലക്ഷങ്ങളാണ് എത്തുന്നത്. ഇതില്‍ വിറളിപൂണ്ട സിപിഎമ്മും ചില മതതീവ്രവാദ സംഘടനകളും യജ്ഞത്തിനെതിരെ പ്രസ്താവനകളുമായി രംഗത്തിറങ്ങിയിരുന്നു. കരുതിക്കൂട്ടി മതവിദ്വേഷമുണ്ടാക്കി സംഘര്‍ഷം സൃഷ്ടിച്ച് ഭക്തജനങ്ങളില്‍ ഭീതിയുളവാക്കി യജ്ഞവേദിയിലേക്കുള്ള ജനങ്ങളുടെ ഒഴുക്കിന് തടയിടാനുള്ള ഗൂഢശ്രമത്തിണ്റ്റെ ഭാഗമാണ് കമാനത്തിന് തീയിട്ട സംഭവമെന്ന് കരുതുന്നു. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചുവരുന്നു. സമഗ്രാന്വേഷണം വേണംതളിപ്പറമ്പ്: കണ്ണാടിപ്പറമ്പില്‍ നടക്കുന്ന അതിരുദ്ര മഹായജ്ഞത്തിണ്റ്റെ പ്രചരണാര്‍ത്ഥം തളിപ്പറമ്പില്‍ ടൗണില്‍ സ്ഥാപിച്ച കമാനം തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ വൈസ്പ്രസിഡണ്ട് എ.പി.ഗംഗാധരന് ആവശ്യപ്പെട്ടു. യജ്ഞത്തില്‍ ക്ഷണിതാക്കളായിട്ടും കോണ്‍ഗ്രസ് മന്ത്രിമാരും നേതാക്കളും ഒരു പരിപാടിയിലും പങ്കെടുക്കാതെ ബഹിഷ്കരിക്കുകയായിരുന്നു. യജ്ഞത്തിനെതിരെ ഡിവൈഎഫ്ഐ, ശാസ്ത്രസാഹിത്യപരിഷത്ത് എന്നീ സംഘടനകള്‍ വിഷലിപ്തമായ പ്രചരണങ്ങളുമായി രംഗത്തുണ്ട്. അതുകൊണ്ട് തന്നെ സംഭവത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും ആണെന്ന് സംശയിക്കുന്നതായി ഗംഗാധരന് ആരോപിച്ചു. ഒരുദേശത്തിനും സമൂഹത്തിനും ശാന്തിയും സമാധാനവുമുണ്ടാകാനായി നടത്തുന്ന യജ്ഞത്തിണ്റ്റെ ബോര്‍ഡുകള്‍ നശിപ്പിച്ച് സംഘര്‍ഷം സൃഷ്ടിച്ച് ഇതുവഴി മുതലെടുപ്പിന് ശ്രമിക്കുകയാണ് ഇവര്‍. മറ്റ് മത വിഭാഗങ്ങളുടെ പരിപാടികളില്‍ മത്സരിച്ച് പങ്കെടുക്കുകയും ചെയ്യുന്ന ഇവര്‍ യജ്ഞത്തിനെതിരെ നീങ്ങുന്നത് ഇരട്ടത്താപ്പാണെന്നും ഗംഗാധരന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: