കൊച്ചി: അറിവിന്റെ കേരളം അഭിമാന കേരളം എന്ന ആശയപ്രചരണവുമായി നടത്തുന്ന ജന്‍ വിജ്ഞാന് യാത്രയ്ക്ക് 12-ന് കൂത്താട്ടുകുളത്ത് ജില്ലാതല സ്വീകരണം നല്‍കും. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലുളള ഒമ്പതാമത് ജന്വിജ്ഞാന് യാത്ര ജില്ലയില്‍ 10 പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നത്. യാത്രയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജില്ലാതല സംഘാടകസമതി രക്ഷാധികാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പളളിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
ആദ്യദിനമായ 12-ന് കൂത്താട്ടുകുളം, മാറാടി, പായിപ്ര, നെല്ലിക്കുഴി എന്നീ ഗ്രാമ പഞ്ചായത്തുകളിലാണ് യാത്ര എത്തുന്നത്. കൂത്താട്ടുകളും ടൗണ്‍ ഹാളില്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാതല സ്വീകരണം നല്‍കും. അന്ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് മാറാടിയിലും നാലിന് പായിപ്രയിലും അഞ്ചിന് നെല്ലിക്കുഴിയിലും യാത്ര പര്യടനം നടത്തും. സംഘം അന്ന് കോതമംഗലത്ത് താമസിക്കും.
13-ന് രാവിലെ 10-ന് വാഴക്കുളം ഗ്രാമപഞ്ചായത്തില്‍ നിന്ന് യാത്ര തുടങ്ങും. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് ചൂര്‍ണിക്കര, നാലിന് ചെങ്ങമനാട് എന്നിവിടങ്ങളില്‍ യാത്രയെത്തും. അന്ന് രാത്രി ആലുവ പാലസില്‍ സംഘം താമസിക്കും. 14-ന് രാവിലെ 10-ന് നെടുമ്പാശേരിയില്‍ നിന്നാരംഭിക്കുന്ന യാത്ര ഉച്ചയ്ക്ക് ശേഷം രണ്ടിന് ഒക്കല്‍, വൈകിട്ട് നാലിന് കറുകുറ്റി പഞ്ചായത്തിലും എത്തും.
ജന്വിജ്ഞാന് യാത്രയുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം പഞ്ചായത്തുകള്‍ക്ക് നല്കാന് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. യാത്രയ്ക്കായി 35000 രൂപ ചെലവഴിക്കാന്‍ ജില്ലാ പഞ്ചായത്തിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ തുക സംഘം താമസിക്കുന്ന പഞ്ചായത്തുകള്‍ക്ക് മുന്‍ഗണന പ്രകാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പ്, യുവജന സംവാദം, സ്വയംസഹായസംഘാംഗങ്ങളുടെ സംവാദം, ബോധവത്കരണ പരിപാടികള്‍, നിയമസാക്ഷരതയുടെ ഭാഗമായി പൊതു വിചാരണ, കലാപരിപാടികള്‍ എന്നിവയും യാത്രയുടെ ഭാഗമായി നടത്തും. ആലോചനാ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ കലാം ആസാദ്, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജില്ലാതല സംഘാടക സമതി കണ്‍വീനര്‍മാരായ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ സെക്രട്ടറി സെലിന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: