കൊച്ചി: പാമ്പിന്‍വിഷവുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായ നൈജീരിയന്‍ പൗരനെ മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എന്നാല്‍ ഈ ഉപാധികള്‍ നീക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് സതീഷ്ചന്ദ്രന് തള്ളി.
പ്രതി വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഗൗരവതരമായ കുറ്റം ചെയ്തുവെന്നും 20 എംഎല് പാമ്പിന്‍വിഷം ലഭിക്കാന്‍ നിരവധി പാമ്പുകളെ കൊന്നു കാണുമെന്നും കോടതി പറഞ്ഞു.
ഇന്ത്യയില്‍ വന്ന് വിദേശികള്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നത് ഗൗരവതരമായി കാണണമെന്ന് കോടതി പറഞ്ഞു. ഭരണഘടന ഉറപ്പ് നല്കുന്ന ജീവിക്കാനുള്ള അവകാശം കുറ്റകൃത്യങ്ങള്‍ ചെയ്യുവാന്‍ വേണ്ടി ദുരുപയോഗം ചെയ്യുവാന്‍ വേണ്ടിയുള്ളതല്ല.
പ്രതി വിചാരണ വേളയില്‍ കീഴ്ക്കോടതിയില്‍ ഹാജരാകുന്നത് ഉറപ്പ്വരുത്തിക്കൊണ്ട് മാത്രമേ ജാമ്യം അനുവദിക്കാന്‍ സാധിക്കൂ എന്ന് ഹൈക്കോടതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: