പെരുമ്പാവൂര്‍: കോടതി മുറ്റത്ത് അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഓട്ടോറിക്ഷ തൊഴിലാളിയൂണിയന്‍ (സിഐടിയു) സമ്മേളനത്തിനെത്തിയ ഓട്ടോറിക്ഷകളാണ് പാര്‍ക്കിംഗിനായി കോടതി മുറ്റം തെരഞ്ഞെടുത്തത്. എന്നാല്‍ ഓട്ടോറിക്ഷകള്‍ പെരുകിയതോടെ കോടതിഅധികൃതരുടെയും വക്കീലന്മാരുടെയും കക്ഷികളുടെയും വാഹനങ്ങള്‍ കോടതിവളപ്പിലേക്ക് കയറ്റുവാന്‍ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസെത്തി ഇവിടെ പാര്‍ക് ചെയ്തിരുന്ന ഇരുപതോളം ഓട്ടോറിക്ഷകള്‍ക്കെതിരെ അനധികൃത പാര്‍ക്കിംഗിന് കേസെടുക്കുകയായിരുന്നു.
പെരുമ്പാവൂര്‍ പട്ടണത്തില്‍ തിരക്കേറുമ്പോള്‍ ആളുകള്‍ സ്വന്തം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കോടതി വളപ്പിലാണ്. ദൂരസ്ഥലങ്ങളില്‍ ജോലിക്ക് പോകുന്നവരുടെ വാഹനങ്ങള്‍ പലപ്പോഴും മറ്റുവാഹനങ്ങള്‍ക്ക് മാര്ഗതടസ്സമാകുന്നരീതിയിലാണ് പാര്‍ക് ചെയ്യുന്നത്. ഇത്തരം ആളില്ലാത്ത വാഹനങ്ങള്‍ ജഡ്ജിമാരുടെ വാഹനങ്ങള്‍ക്ക് വരെ തടസ്സമാകാറുണ്ട്. ബാര്‍ അസോസിയേഷന് ഇടപെട്ട് മുമ്പ് ഒരു കാവല്കാരനെ നിര്‍ത്തിയിരുന്നെങ്കിലും എംഎല്‍എയുടെ വാഹനം തടഞ്ഞതിന്റെ പേരില്‍ ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.
പാര്‍ക്കിംഗിന് ശാശ്വത പരിഹാരമില്ലാത്ത പെരുമ്പാവൂരില്‍ വാഹന ഉടമകളുടെ ഏക ആശ്രയം കോടതിമുറ്റമാണ്. ഇവിടെ കൊണ്ടുവന്നിടുന്ന വാഹനങ്ങളില്‍ നിന്നുയരുന്ന അലാറം ശബ്ദം കോടതി നടപടികളെ സാരമായി ബാധിക്കാറുമുണ്ട്. ഇത്തരം അനധികൃത പാര്‍ക്കിംഗ് അവസാനിപ്പിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും ഒരിക്കലും പ്രാവര്‍ത്തികമാകാറില്ല എന്ന് അഭിഭാഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: