കൊച്ചി: സംസ്ഥാനത്തെ പൊതുമരാമത്ത് പണികള്‍ നിശ്ചിത സമയത്തിനുളളില്‍ പൂര്‍ത്തീകരിക്കുകയെന്നത് ഈ സര്‍ക്കാരിന്റെ നയമാണെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹീം കുഞ്ഞ്. ഇതിന്റെ ഭാഗമായി കര്‍മ്മ പദ്ധതി തയ്യാറാക്കും. സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുവരുന്ന മരാമത്ത് പണികള്‍ അവലോകനം ചെയ്യാന്‍ ഇന്ന് കൊച്ചിയില്‍ സംസ്ഥാനതല അവലോകനയോഗം വിളിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
സമയബന്ധിതമായി പണികള്‍ പൂര്‍ത്തിയാവാത്തത് സംസ്ഥാനത്തിന്റെ ശാപമാണ്. ഇത് മൂലം സര്‍ക്കാരിനും ജനങ്ങള്‍ക്കും ഉണ്ടാകുന്ന നഷ്ടം ഭീമമാണ്. ഈ തരത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ മരാമത്ത് ഉദ്യേഗസ്ഥര്‍ക്കും കരാറുകാര്‍ക്കും നിര്‍ദേശം നല്കികഴിഞ്ഞതായി മന്ത്രി പറഞ്ഞു.
കെ.എസ്.ടി.പി, സംസ്ഥാന റോഡ് വികസന പദ്ധതി, ശബരിമല വികസനം, മോണോ റെയില്‍ തുടങ്ങിയ പദ്ധതികള്‍ക്ക് വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. ഇതുവരെ തുടര്‍ന്നുവന്ന രീതിയില്‍ പോയാല്‍ ഇവ പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. കൃത്യമായ ആസൂത്രണത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ ആവശ്യം മനസ്സിലാക്കി, ഇത്തരം പദ്ധതികള്‍ സമയത്തിനുളളില്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറായിട്ടുളള ഒരു വിഭാഗം ഉദ്യേഗസ്ഥര്‍ പൊതുമരാമത്തില്‍ ഉണ്ട്. അവരെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: