കൊച്ചി: റോട്ടറി ഇന്റര്‍നാഷണലിന്റെ ഫോര്‍ ദി സേക്ക് ഓഫ് ഓണര്‍ പുരസ്കാരം മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറുമായ കെ. ജയകുമാറിന്. മൂന്നര പതിറ്റാണ്ടോളം സിവില്‍ സര്‍വീസില്‍ നടത്തിയ മികവുറ്റ പ്രവര്‍ത്തനങ്ങളും സാഹിത്യ- സാംസ്കാരിക- ചലച്ചിത്ര രംഗങ്ങളിലെ സമാനതകളില്ലാത്ത മികവും കണക്കിലെടുത്താണ് പുരസ്കാരം.
നവംബര്‍ നാലിന് വൈകിട്ട് ആറുമണിക്ക് ഹോട്ടല്‍ താജ് ഗേറ്റ്വേയില് എറണാകുളം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിപുലമായ ചടങ്ങില്‍ പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്കാരം റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ വി. രാജ്കുമാര് സമ്മാനിക്കും. സേവനരംഗത്ത് എറണാകുളം റോട്ടറി ക്ലബ് കാല് നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന അവസരത്തിലാണ് ഈ ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നതെന്ന് പ്രസിഡന്റ് കെ.ജി. ശ്രീജിത്ത്, സെക്രട്ടറി പി.വി. അജിത്ത്കുമാര്‍ എന്നിവര്‍ അറിയിച്ചു. കെ. ജയകുമാറിന്റെ പ്രശസ്തങ്ങളായ ചലച്ചിത്രഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനസന്ധ്യയും ഒരുക്കിയിട്ടുണ്ട്. എറണാകുളം റോട്ടറി ക്ലബ്ബ് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി നവംബര്‍ നാലിന് രാവിലെ ചേരാനല്ലൂരില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: