പള്ളുരുത്തി: ചെല്ലാനം റോഡിന്റെ ടാറിംഗ് ജോലികള്‍ ആരംഭിക്കാനെത്തിയവരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. റോഡില്‍ രൂപപ്പെട്ടിട്ടുള്ള കുഴിയടക്കാന്‍ മെഷീനറികളുമായി കോണ്‍ട്രാക്ടറും സംഘവും എത്തിയപ്പോഴാണ് സിപിഎം നേതാവും ചെല്ലാനം പഞ്ചായത്ത് മുന്‍പ്രസിഡന്റുമായ കെ.ഡി. പ്രസാദിന്റെ നേതൃത്വത്തില്‍ പണി തടസപ്പെടുത്തുകയും കോണ്‍ട്രാക്ടറെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പ്രദേശവാസികള്‍ പറഞ്ഞു. പണി നടത്തുന്നതിന് മുമ്പ് പാര്‍ട്ടിയുമായി ധാരണ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് ഇടപെട്ടുവെങ്കിലും പണി നടത്തുന്നതിന് കോണ്ട്രാക്ടര് തയ്യാറായില്ല. 6.4 കോടി രൂപക്ക് കരാറെടുത്ത റോഡ് നിര്‍മ്മാണം നാല് കിലോമീറ്ററോളം ടാറിംഗ് നടത്തിയിരുന്നെങ്കിലും കനത്ത മഴയില്‍ റോഡ് ഒലിച്ചുപോവുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ ജനകീയസമരങ്ങളെത്തുടര്‍ന്ന് എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിക്കുകയും റോഡ്നിര്‍മ്മാണം പുനരാരംഭിക്കാന്‍ തീരുമാനിക്കുകയുമായിരുനു. നവം. 15 ന് റോഡ്നിര്‍മ്മാണം ആരംഭിക്കുമെന്ന് ജനപ്രതിനിധികളടെ യോഗം തീരുമാനിക്കുകയും ചെയ്തു. നിലവിലുള്ള റോഡില്‍ രൂപപ്പെട്ടിട്ടുള്ള കുഴികള്‍ നികത്തി ലെവലെടുത്ത് ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ക്ക് റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ റോഡ്നിര്‍മാണം ആരംഭിക്കാന്‍ കഴിയൂ. ഈ സാഹചര്യത്തിലാണ് റോഡ്നിര്‍മ്മാണം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: