മൂവാറ്റുപുഴ: കോടികള്‍ മുടക്കി അന്താരാഷ്ട്ര നിലവാരത്തില്‍ പുനര്‍നിര്‍മ്മാണത്തിലിരിക്കുന്ന മുനിസിപ്പല്‍ സ്റ്റേഡിയം സുവിശേഷപ്രചാരണത്തിന് നല്‍കിയത് വിവാദമാകുന്നു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം കഴിഞ്ഞാല്‍ ജില്ലയിലെ രണ്ടാമത്തെ സ്റ്റേഡിയമാണ് ഇവിടെ നിര്‍മ്മാണത്തിലിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ മുഖഛായതന്നെ മാറ്റിമറിക്കുന്ന തരത്തില്‍ 5000ത്തിലധികം പേര് ഇരിക്കാവുന്ന പന്തലും അതിനനുബന്ധമായ സ്റ്റേജും സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്പോട്ട്ലൈറ്റുകള്ക്കായി വന്‍ സ്റ്റാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇരുമ്പ് തൂണും മറ്റും ഉപയോഗിച്ചാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനായി സ്റ്റേഡിയത്തിന്റെ നിരത്തിയ ഭാഗങ്ങള്‍ ഇളക്കിമറിച്ചിട്ടുണ്ട്.
സ്റ്റേഡിയത്തിന് ചുറ്റും നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ട്രാക്ക് സംവിധാനത്തെ തകരാറിലാക്കുന്നതാണ് പ്രവര്‍ത്തനം പല തട്ടുകളിലായി മണ്ണിട്ട് ഉറപ്പിച്ച് നിര്‍മ്മിച്ചുവന്ന ട്രാക്ക് ഇളകുന്നതോടെ ദേശീയ, അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തുമ്പോള്‍ അത്ലറ്റുകള്‍ക്കും കളിക്കാര്‍ക്കും വന്‍ അപകടങ്ങള്‍ വരുന്നതിന് കാരണമാകും. ഈ കാരണങ്ങള്‍കൊണ്ട് നിലവാരമുള്ള സ്റ്റേഡിയങ്ങള്‍ വാടകക്ക് നല്‍കാറില്ല. കോടികള്‍ മുടക്കി പുനര്‍നിര്‍മ്മിക്കുന്ന സ്റ്റേഡിയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും സഹായമുണ്ട്. സാമ്പത്തിക പ്രതിസന്ധിമൂലം കഴിഞ്ഞ ഒന്നരവര്‍ഷമായി നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞദിവസം സുവിശേഷകര്‍ക്കായി പുനര്‍നിര്‍മ്മാണം തുടങ്ങുകയും ചെയ്തിരുന്നു. ഇതേ സ്റ്റേഡിയം മുമ്പ് സര്‍ക്കസ് നടത്തുന്നതിന് ആവശ്യപ്പെട്ടെങ്കിലും നല്‍കിയിരുന്നില്ല. ഇതിന് പകരം നഗരസഭയുടെ സമീപത്തെ സ്ഥലമാണ് സര്ക്കസുകാര്ക്കായി നല്‍കിയത്. വിദേശഫണ്ട് ഉപയോഗിച്ച് മതംമാറ്റമുള്‍പ്പെടെയുള്ള പ്രചാരണത്തിനായി എത്തുന്ന സുവിശേഷകരെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചതിന് പിന്നില്‍ നഗരസഭ ഭരണാധികാരികളും ഉദ്യോഗസ്ഥരും വന്‍ സാമ്പത്തികലാഭം ഉണ്ടാക്കിയുമെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: