കൊച്ചി: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിക്കുമെന്ന് എക്സൈസ് വകുപ്പു മന്ത്രി കെ. ബാബു. കളളുചെത്തു വ്യവസായ തൊഴിലാളി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ കളള് നിരോധനം ആവശ്യമോ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാറുകളുടെ പ്രവര്‍ത്തനസമയം രാവിലെ 7.30 മുതല്‍ രാത്രി 10.30 വരെ ആക്കാനാണു സര്‍ക്കാര്‍ ശ്രമം. ബാറുകളുടെ പ്രവര്‍ത്തനസമയം മൂന്നു മണിക്കൂര്‍ വരെ ഇതിലൂടെ കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത വ്യവസായമായ കളളുചെത്തിനെ സംരക്ഷിക്കാന്‍ അനുകൂലമായ നിലപാടാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വീര്യം കൂടിയ മദ്യത്തില്‍ നിന്നു വീര്യം കുറഞ്ഞ മദ്യത്തിലേക്കു ജനങ്ങളെ ആകര്‍ഷിക്കാനുളള നടപടികള്‍ കൈക്കൊളളും. കളള് നിരോധനത്തെ എതിര്‍ക്കുന്ന എ.പി. ഉദയകുമാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
കളള് നിരോധനത്തോടു സര്‍ക്കാരിനു യോജിപ്പില്ല. സംസ്ഥാനത്തു വ്യാജ കളളിന്റെ വ്യാപനം തടയാനായി മൊബെയില്‍ പരിശോധനാ ലാബ് സജ്ജമാക്കിയിട്ടുണ്ട്. മൊബെയില്‍ ലാബിന്റെ പരിശോധന ഉടന്‍ തന്നെ സംസ്ഥാനത്തു വ്യാപിപ്പിക്കും. കളളു ചെത്തു തൊഴിലാളികളുടെ എണ്ണം കുറഞ്ഞുവരികയാണ്. മദ്യനയം ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാന്‍ സര്‍ക്കാരിനു സാധിക്കുന്നില്ല. പുതിയ കളളുഷാപ്പുകള്‍ ആരംഭിക്കാന്‍ പഞ്ചായത്തിനുകള്ക്കു പൂര്‍ണ അധികാരം നല്‍കും.
കളള് നിരോധനവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന ആശങ്കകള്‍ ദൂരീകരിക്കാനായി വിവിധ കളളുചെത്തു തൊഴിലാളി സംഘടനകളുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൗണ്‍ഹാളില്‍ നടന്ന സെമിനാറില്‍ മുന്‍ മന്ത്രി ടി.വി. ശങ്കരനാരായണന്, കെ.പി. രാജേന്ദ്രന്, വിവിധ ട്രേഡ് യൂണിയന് നേതാക്കളായ പി.എന്‍. സീനുലാല്‍, കെ.എം. സുധാകരന്, എന്‍. അഴകേശന്, എം.എം. ലോറന്‍സ്, സുശീലന്, എം.പി. ഭാര്ഗവന്, ടി.എന്‍. ഗണേശന്, ഇ.എ. കുമാരന്, സി.എസ്. മോഹനന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: