അങ്കമാലി: റോഡ് നിര്‍മ്മാണത്തിന് കയര്‍ ഭൂവസ്ത്രം പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യതാപഠനം പഠിച്ചുവരികയാണെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. അങ്കമാലി ബ്ലോക്ക് പഞ്ചായത്തില്‍ കയര്‍ഫെഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കയര്‍ ഭൂവസ്ത്ര പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം. ദേശീയപാതപോലുള്ള റോഡുകള്‍ കയര്‍ഭൂവസ്ത്രം പ്രയോജനപ്പെടുത്തി നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നതിന് കേന്ദ്രത്തില്‍ നിവേദനം നല്‍കിയിട്ടുണ്ടെന്നും പത്തുകോടിയുടെ ടേണോവറിലേക്ക് കയര്‍ഫെഡിനെ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കാഞ്ഞൂര്‍ എസ്എന്‍ഡിപി ഹാളില്‍ നടന്ന സമ്മേളനത്തില്‍ അന്‍വര്‍സാദത്ത് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ, കയര്‍ഫെഡ് പ്രസിഡന്റ് എസ്. എല്‍. സജികുമാര്‍, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ടി. പോള്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി വര്‍ഗീസ്, അഡ്വ. കെ. ബി. സാബു, രാധാകൃഷ്ണന് ചേങ്ങാട്ട്, ബിജു കാവുങ്ങ, പി. വി. ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 18.40 കോടി രൂപയാണ് ഈ പദ്ധതിയ്ക്ക് ചെലവ് വരുന്നത്.
നിരവധി തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കുന്ന ഈ പദ്ധതി സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂവസ്ത്ര പ്രയോഗപദ്ധതിയാണ്. 2011-12 സാമ്പത്തികവര്‍ഷം 1999 തൊഴിലാളികള്‍ക്ക് നൂറുദിവസം തൊഴില്നല്കി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍വരുന്ന പഞ്ചായത്തുകളില്‍ 1 കോടിലധികം രൂപ ചെലവ് ചെയ്ത് ജില്ലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പുപദ്ധതിയുമായി സംയോജിപ്പിച്ചാണ് പദ്ധതിനടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: