മട്ടാഞ്ചേരി: കൊച്ചിയില്‍ അന്തര്‍ദേശീയ മ്യൂസിയം നിര്‍മ്മിക്കുമെന്ന് സാംസ്ക്കാരിക മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ഫോര്‍ട്ട്കൊച്ചിയിലെ ബാസ്റ്റ്യന്‍ ബംഗ്ലാവ് കേന്ദ്രമാക്കിയാണ് മ്യൂസിയം നിര്‍മ്മിക്കുകയെന്നും, ഇതിനായി മൂന്നരകോടിരൂപയുടെ പദ്ധതിക്ക് രൂപം നല്‍കിയതായും മന്ത്രി പറഞ്ഞു. കൊച്ചി മുസരീസ് ബിനാലെ പരിപാടിയുടെ ഭാഗമായി ഫോര്‍ട്ടുകൊച്ചിയിലെ മൂന്ന് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച്, സൗകര്യങ്ങള്‍ വിലയിരുത്തുവാനെത്തിയതായിരുന്നു കെ.സി.ജോസഫ്.
പോര്‍ച്ചുഗീസ് വാസ്തുശില്പമാതൃകയില് നിര്‍മ്മിച്ച ബാസ്റ്റ്യന്‍ ബംഗ്ലാവ് 1998ല്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് നവീകരണം നടത്തിയെങ്കിലും പുട്ടിക്കിടക്കുകയാണിപ്പോള്. കേരള മ്യൂസിയം വകുപ്പിനെയാണ് അന്തര്‍ദേശീയ മ്യൂസിയ നിര്‍മാണച്ചുമതല. മൂന്നാറകോടിയുടെ പദ്ധതിയില്‍ ഒരു കോടി ഇതിനകം അനുവദിച്ചുകഴിഞ്ഞു. മട്ടാഞ്ചേരി- ഫോര്‍ട്ടുകൊച്ചി പൈതൃക കേന്ദ്രവികസനത്തിനായി യുനെസ്കോ അനുവദിച്ച 15 കോടിരൂപയില്‍ അഞ്ച് കോടി ബജറ്റില്‍ അനുവദിച്ചിരുന്നു. ഇതിന്റെ വിശദമായ പദ്ധതി രൂപരേഖ തയ്യാറായിക്കഴിഞ്ഞു. പദ്ധതി പ്രവര്‍ത്തനം ത്വരിതപ്പെടുത്തും, മന്ത്രിജോസഫ് പറഞ്ഞു. പൈതൃക കേന്ദ്ര നവീകരണത്തിനായി ജില്ലക്ക് ഒരു കോടിരൂപ അനുവദിക്കുമെന്നും, മട്ടാഞ്ചേരി അരിയിട്ടുവാഴ്ത്തല് കോവിലകം നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഫോര്‍ട്ടുകൊച്ചിയിലെ ആസ്പിന്‍വാള്‍ കെട്ടിടം, പെപ്പര്‍ ഹൗസ്, ഡേവിഡ് ഹാള്‍ എന്നിവയാണ് ബിനാലെ വേദികള്‍. ഡിസംബര്‍ 12ന് തുടങ്ങുന്ന ബിനാലെ മൂന്നുമാസം നീണ്ടുനില്‍ക്കും. സാംസ്ക്കാരിക മന്ത്രി കെ.സി.ജോസഫിനോടൊപ്പം, ബിനാലെ സമിതിയിലെ ചിത്രകാരന് ബോസ് കൃഷ്ണമാചാരി, ഡോമിനിക്ക് പ്രസന്റേഷന് എംഎല്‍എ, മേയര്‍ ടോണിചമ്മിണി, പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന് പീറ്റര്‍, മുന്‍ മേയര്‍ കെ.ജെ.സോഹന്‍ എന്നിവരും അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: