മുംബൈ: അഴിമതിക്കെതിരായി രണ്ടാംഘട്ട പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അണ്ണാ ഹസാരെ, ബോളിവുഡ് നടന് അമീര്‍ഖാനെ കൂട്ടുപിടിച്ചേക്കും. ഹജ്ജിന് പോയിരിക്കുന്ന അമീര്‍ മടങ്ങിയെത്തിയാലുടന്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ഹസാരെയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. അമീറിന്റെ ‘സത്യമേവ ജയതേ’ എന്ന പരിപാടിയിലൂടെ നിരവധി സാമൂഹ്യ പ്രശ്നങ്ങള്‍ പൊതു മധ്യത്തിലെത്തിയതാണ് തന്റെ ആശയങ്ങളുടെ പ്രചാരണത്തിന് അമീറിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ ഹസാരെയെ പ്രേരിപ്പിച്ചത്.
ലോക്പാല്‍ ബില്ലിനായി കഴിഞ്ഞ വര്‍ഷം ദല്‍ഹിയില്‍ നടത്തിയ സമരത്തില്‍ അമീര്ഖാന് ഹസാരെയുമായി വേദി പങ്കിട്ടിരുന്നു. അഴിമതി നേരിടുന്നതിന് ശക്തമായ സംവിധാനം ഉണ്ടാക്കണമെന്നും അമീര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അരവിന്ദ് കേജ്രിവാളിനൊപ്പം നേരത്തെ സമരം നടത്തിയ ഹസാരെ ഭിന്നതകളെ തുടര്‍ന്ന് സംഘത്തെ പിരിച്ചുവിടുകയായിരുന്നു. പുതിയ സംഘത്തില്‍ മുന്‍ സര്‍ക്കാര്‍ ജീവനക്കാരും വിമുക്ത ഭടന്മാരും അടക്കമുളളവര്‍ ഉണ്ടാക്കുമെന്നാണ് ഹസാരെ നേരത്തെ വ്യക്തമാക്കിയത്.
ജനുവരി ആദ്യം പുതിയ സംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സംഘാംഗമായ കിരണ്‍ ബേദി നേരത്തെ അറിയിച്ചത്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച അരവിന്ദ് കേജ്രിവാളിനൊപ്പം ശാന്തി ഭൂഷന്, പ്രശാന്ത് ഭൂഷന് തുടങ്ങിയവര്‍ പോയെങ്കിലും കിരണ്‍ബേദി, രാജേന്ദ്രസിംഗ്, അഖില്‍ ഗൊഗോയ് തുടങ്ങിയവര്‍ ഹസാരെക്കൊപ്പമാണ്. വിശ്വംഭര്‍ ചൗധരി, അവിനാശ് ധര്‍മാധികാരി തുടങ്ങിയവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഹസാരെ മുന്‍ കരസേനാധിപന് ജനറല്‍ വി.കെ.സിംഗിനേയും സംഘത്തില്‍ ചേരാന്‍ ക്ഷണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: